ഹൈദരാബാദ് (തെലങ്കാന ): ആർആർആർ സിനിമയിലെ 'നാട്ടു നാട്ടു' പാട്ടിൽ മകൻ രാം ചരണിന്‍റെയും ജൂനിയർ എൻടിആറിന്‍റെയും നൃത്തം കണ്ട് അതിശയിച്ചെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി. പുതുചിത്രം ആചാര്യയുടെ പ്രമോ വീഡിയോയിലാണ് ചിരഞ്ജീവി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിരഞ്ജീവിയും രാം ചരണും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ആചാര്യ.
'രാം ചരണിനൊപ്പം നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസമില്ല' ; വെളിപ്പെടുത്തി ചിരഞ്ജീവി - RRR
ചിരഞ്ജീവിയുടെ വെളിപ്പെടുത്തല്‍ പുതുചിത്രം ആചാര്യയുടെ പ്രമോ വീഡിയോയിലാണ്
!['രാം ചരണിനൊപ്പം നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസമില്ല' ; വെളിപ്പെടുത്തി ചിരഞ്ജീവി cheeranjeevi on naatu naatu chiranjeevi on ram charan dance skills chiranjeevi on Bhale Bhale Banjara song chiranjeevi ram charan dance song acharya latest news ram charan latest news chiranjeevi latest news മകന്‍റെ നൃത്തത്തിൽ അതിശയിച്ച് ചിരഞ്ജീവി രാം ചരണിനൊപ്പം നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസമില്ല എന്നും ചിരഞ്ജീവി RRR രാം ചരൺ ജൂനിയർ എൻടിആർ നൃത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15042770-744-15042770-1650200641055.jpg)
മകന്‍റെ നൃത്തത്തിൽ അതിശയിച്ച് ചിരഞ്ജീവി
രാം ചരണിന്‍റെ നൃത്തം പ്രേക്ഷകരുടെ മനം കവരുന്നതാണ്, രാം ചരണിനൊപ്പം നൃത്തം ചെയ്യാൻ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാര്യയിലെ ഭലേ ഭലേ ബഞ്ചാര എന്ന ഗാനം തിങ്കളാഴ്‌ച (18.04.2022) പുറത്തിറങ്ങും.
ചിരഞ്ജീവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആചാര്യയിൽ ധർമ്മസ്ഥലി എന്ന പുണ്യഭൂമിയുടെ സംരക്ഷകനായാണ് രാം ചരൺ പ്രത്യക്ഷപ്പെടുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രിൽ 29 ന് തിയേറ്ററുകളിലെത്തും.