കേരളം

kerala

ETV Bharat / entertainment

Chiranjeevi Completes 45 Years In Film Industry ടോളിവുഡ് മെഗാസ്റ്റാർ ചിരഞ്ജീവി സിനിമയില്‍ 45 വർഷം പിന്നിടുമ്പോള്‍ അച്ഛനെ അഭിനന്ദിച്ച് മകന്‍ രാംചരൺ

Chiranjeevi completes 45 years: ഇതുവരെയുള്ള അത്ഭുതകരമായ യാത്രയിൽ മെഗാസ്റ്റാറിനെ അഭിനന്ദിക്കാനായി മകൻ രാം ചരൺ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലെത്തി

Tollywood superstar Chiranjeevi  Chiranjeevi completes 45 years in film  RRR fame actor Ram Charan  ram charan wishes chiranjeevi on 45 years in films  ram charan father chiranjeevi  Chiranjeevi  ചിരഞ്ജീവി  Tollywood megastar Chiranjeevi  രാം ചരൺ  Chiranjeevi Completes 45 Years In Film Industry
Chiranjeevi Completes 45 Years In Film Industry

By ETV Bharat Kerala Team

Published : Sep 22, 2023, 8:55 PM IST

ഹൈദരാബാദ്:ചലച്ചിത്രമേഖലയിൽ 45 വർഷം പൂർത്തിയാക്കി ടോളിവുഡ് മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi completes 45 years in film industry). ഈ ദിനത്തില്‍ അദ്ദേഹത്തിന്‍റെ മകൻ ആർആർആർ ഫെയിം നടൻ രാം ചരൺ ട്വിറ്ററിലൂടെ സന്ദേശം പങ്കുവച്ചു. പ്രണാമം ഖരീഡുവിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ വർഷങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ചിരഞ്ജീവിയുടെ മികച്ച കരിയറിനെ അദ്ദേഹം അഭിനന്ദിച്ചു.

തന്‍റെ പിതാവായ ടോളിവുഡ് മെഗാസ്റ്റാർ ചിരഞ്ജീവിക്ക് സിനിമ കരിയറിലെ 45-ാം വർഷത്തിൽ ഇൻസ്റ്റഗ്രാമിലൂടെ രാം ചരൺ നന്ദി പറഞ്ഞു. തന്‍റെ ഓൺ-സ്‌ക്രീൻ കഴിവുകൊണ്ടും സ്‌ക്രീനിനു പുറത്തുള്ള മാനുഷികത കൊണ്ടും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച പിതാവിനെ നടൻ പ്രശംസിച്ചു. 150-ലധികം തെലുഗു, ഹിന്ദി, തമിഴ്, കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ചിരഞ്ജീവി, തെലുഗു സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ചതും വിജയകരവും പ്രധാനപ്പെട്ടതുമായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

ഇതിഹാസ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ആരാധ്യനായ മകൻ രാം ചരൺ തന്‍റെ പിതാവിന്‍റെ ടോളിവുഡിലെ അസാധാരണമായ 45 വർഷത്തെ കരിയറിനെ കുറിച്ച് ഹൃദയസ്‌പർശിയായ സന്ദേശമാണ് ട്വിറ്ററിൽ കുറിച്ചത് "നമ്മുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ ചിരഞ്ജീവി കോനിഡെല ഗാരു 45 വർഷത്തെ സിനിമ യാത്ര പൂർത്തിയാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! എന്തൊരു അവിശ്വസനീയമായ യാത്ര! പ്രണാമം ഖരീഡുവിൽ തുടങ്ങി ഇപ്പോഴും നിങ്ങളുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശക്തമായി തുടരുന്നു. നിങ്ങളുടെ ഓൺ സ്‌ക്രീൻ പ്രകടനങ്ങളിലൂടെയും ഓഫ് സ്‌ക്രീൻ മാനുഷിക പ്രവർത്തനങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. അച്ചടക്കത്തിന്‍റെ മൂല്യങ്ങൾ വളർത്തിയതിന് നന്ദി അച്ഛാ, കഠിനാധ്വാനം, അർപ്പണബോധം, മികവ്, എല്ലാറ്റിനുമുപരിയായി അനുകമ്പയും..."

ചിരഞ്ജീവിയുടെ സിനിമ ജീവിതം 1978-ൽ പുനരധിരല്ലു എന്ന ചിത്രത്തിലൂടെയാണ് ആരംഭിച്ചത്, എന്നിരുന്നാലും പ്രണാമം ഖരീഡുവിനാണ് ബോക്‌സോഫിസ് റിലീസ് ഉണ്ടായിരുന്നത്. 1978 സെപ്റ്റംബർ 22-ന് അരങ്ങേറ്റം കുറിച്ചു. കെ വാസു സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ചിരഞ്ജീവി നരസിംഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. രുദ്രവീണ, ഇന്ദ്ര, ടാഗോർ, സ്വയം ക്രുഷി, ജഗദേക വീരുഡു തുടങ്ങിയ ചിത്രങ്ങളിൽ ചിരഞ്ജീവി അവിസ്‌മരണീയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലിനോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും പ്രേക്ഷകര്‍ക്ക് മുന്നില്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കാനുള്ള കഴിവും അദ്ദേഹത്തെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ശാശ്വത വ്യക്തിയാക്കി.

ഒരു ഫാന്‍റസി ചിത്രവുമായാണ് താരം അടുത്തതായി എത്തുന്നത്. വസിഷ്‌ഠ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം ആഘോഷപൂർവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'മെഗാ 157' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത് എന്നതും ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു.

ALSO READ:ഫാന്‍റസി ചിത്രവുമായി മെഗാസ്റ്റാർ ചിരഞ്ജീവി ; പ്രഖ്യാപനമായി

ABOUT THE AUTHOR

...view details