Vikram movie success : ഉലകനായകന്‍ കമല്‍ ഹാസന്‍റെ ഏറ്റവും പുതിയ ചിത്രം 'വിക്രം' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ജൂണ്‍ 3ന് ഒന്നിലധികം ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫിസില്‍ 300 കോടിയിലേക്ക് കുതിക്കുകയാണ് സിനിമ.
Vikram box office collection: ഒരാഴ്‌ചയ്ക്കുള്ളില്‍ 'വിക്രം' 100 കോടിയാണ് തമിഴ്‌നാട്ടില്‍ പിന്നിട്ടത്. വെറും ഏഴ് ദിവസം കൊണ്ട് ഒരു സിനിമയ്‌ക്ക് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്‌സ്‌ഓഫിസില്‍ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Chiranjeevi arranged a dinner party to Kamal Haasan: ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയം ആഘോഷിക്കുകയാണ് 'വിക്രം' ടീം അംഗങ്ങള്‍. സിനിമയുടെ ഈ വിജയത്തില്‍ പങ്കാളികളായിരിക്കുകയാണ് സൂപ്പര്‍താരങ്ങളും സഹതാരങ്ങളും. 'വിക്ര'ത്തിന്‍റെ വിജയത്തില്‍ തന്‍റെ ഉറ്റ സുഹൃത്തിനെ നേരിട്ട് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. കമല്‍ ഹാസന് വേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴ വിരുന്നും ചിരഞ്ജീവി ഒരുക്കിയിരുന്നു.