കേരളം

kerala

ETV Bharat / entertainment

ജയ്‌ ഭീം വിവാദം : സൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌ - ജയ്‌ ഭീം വിവാദം

Chennai Court orders FIR against Suriya : ജയ്‌ ഭീം അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട്‌ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി

FIR against Suriya Jyothika and Jai Bhim  Chennai Court orders FIR against Suriya  Chennai Court orders FIR against Jai Bhim  ജയ്‌ ഭീം ടീമിനെതിരെ കേസെടുക്കാന്‍ ഉത്തരവ്‌  ജയ്‌ ഭീം വിവാദം  സൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌
ജയ്‌ ഭീം വിവാദം; സൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌...

By

Published : May 5, 2022, 7:27 PM IST

Chennai Court orders FIR against Jai Bhim : നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സൂര്യ നായകനായെത്തിയ 'ജയ്‌ ഭീമി'നെതിരെയുള്ള പരാതിയില്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട്‌ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി. 'ജയ്‌ ഭീം' നിര്‍മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്‌ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ തമിഴ്‌നാട്‌ പൊലീസിനോട്‌ കോടതി നിര്‍ദേശിച്ചു. അതേസമയം, കഴിഞ്ഞ ദിവസം കേസ്‌ പരിഗണിച്ച വേളയില്‍ സൂര്യയും ജ്യോതികയും കോടതിയില്‍ ഹാജരായിരുന്നില്ല.

'ജയ്‌ ഭീം' സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്‌. സിനിമ തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് കോടതിയെ സമീപിച്ചത്‌. സംഘടനാ സ്ഥാപകന്‍ അഡ്വ.കെ സന്തോഷ്‌ നായ്‌ക്കരാണ് കോടതിയെ സമീപിച്ചത്‌. ഇതേ തുടര്‍ന്നാണ് ചെന്നൈ ഹൈക്കോടതിയുടെ നടപടി.

Also Read:'മിന്നല്‍ മുരളി ടൊവിനോക്ക്‌ നേട്ടം ഉണ്ടാക്കിയോ..? സൂര്യക്ക്‌ സംഭവിച്ചത്‌ കണ്ടില്ലേ!'

2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതി നല്‍കിയത്‌. 'ജയ്‌ ഭീം' റിലീസ്‌ സമയത്ത്‌ ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അഞ്ച്‌ കോടി രൂപ നഷ്‌ടപരിഹാരം നല്‍കണം, 'ജയ്‌ ഭീം' ടീം മാപ്പുപറയണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വണ്ണിയാര്‍ സംഘം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ നോട്ടിസ്‌ അയച്ചിരുന്നു.

തമിഴ്‌നാട്ടിലെ ജാതി-പൊലീസ്‌ കസ്‌റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ചിത്രമാണ് 'ജയ്‌ ഭീം'. 'ജയ്‌ ഭീമി'ല്‍ ഇരകളാക്കപ്പെടുന്നവരെ മര്‍ദിക്കുന്ന ഇന്‍സ്‌പെക്‌ടറുടെ പേര്‌ ഗുരുമൂര്‍ത്തിയെന്നാണ്. വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേരും ഗുരുമൂര്‍ത്തി എന്നാണ്. അണിയറപ്രവര്‍ത്തകര്‍ മനപ്പൂര്‍വമാണ് ഈ പേര്‌ ഉപയോഗിച്ചതെന്നാണ്‌ പരാതിക്കാരുടെ ആരോപണം. ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗം അല്ലെങ്കിലും അത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമുദായ നേതാക്കളുടെ ആവശ്യം. അതേസമയം സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രതികരിച്ചു. തങ്ങള്‍ സിനിമ ഒരുക്കിയത്‌ പൊലീസും ജുഡീഷ്യറിയും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയും താഴേക്കിടയില്‍ ഉള്ളവര്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന സന്ദേശം നല്‍കാനാണെന്നും സംവിധായകന്‍ പറഞ്ഞു. 'ജയ്‌ ഭീം' എന്ന സിനിമ കൊണ്ട്‌ ആരെങ്കിലും വേദനിക്കപ്പെട്ടുവെങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details