കേരളം

kerala

ETV Bharat / entertainment

Chandramukhi 2 Trailer : 200 വർഷത്തെ പക...; 'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത് - Kangana Ranaut

raghavendra lawrence, Kangana Ranaut Chandramukhi 2 : 'ചന്ദ്രമുഖി' ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'

Ragava lawrance  Chandramukhi 2 Trailer  ചന്ദ്രമുഖി 2 ട്രെയിലർ പുറത്ത്  ചന്ദ്രമുഖി 2  200 വർഷത്തെ പക  Chandramukhi 2 Trailer  ചന്ദ്രമുഖി  Kangana Ranaut  ചന്ദ്രമുഖി 2 ട്രെയിലർ
Chandramukhi 2 Trailer

By ETV Bharat Kerala Team

Published : Sep 3, 2023, 7:25 PM IST

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത്. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2' റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇവരുടെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ (Chandramukhi 2 Trailer).

ബോക്‌സോഫിസിൽ വിജയം കൊയ്‌ത, 'ചന്ദ്രമുഖി' എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. പി.വാസു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 19ന് വിനായക ചതുർഥി ദിനത്തിൽ 'ചന്ദ്രമുഖി 2' ലോകമെമ്പാടും തിയേറ്റർ റിലീസായി പ്രദർശനത്തിനെത്തും. മുൻനിര പ്രൊഡക്ഷൻ ഹൗസായ 'ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

കാണികളെ ഭയപ്പെടുത്തുന്ന, ആവേശത്തിലാക്കുന്ന നിരവധി രംഗങ്ങളും കഥാമുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നതാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ട ട്രെയിലർ. ചുരുങ്ങിയ സമയംകൊണ്ട് ഏഴ് ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ട്രെയിലർ ആസ്വദിച്ചത്. രാഘവ ലോറൻസിന്‍റെയും കങ്കണ റണാവത്തിന്‍റെയും ഉൾപ്പടെയുള്ള മികച്ച പ്രകടനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചനയും ട്രെയിലർ തരുന്നുണ്ട്.

17 വർഷം മുമ്പ് തമിഴ് സിനിമാലോകത്ത് ചരിത്രം സൃഷ്‌ടിച്ച ചിത്രമായിരുന്നു 'ചന്ദ്രമുഖി'. രജനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്‌തത്. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ ആരാധകരുടെ ആവേശം തെല്ലൊന്നുമല്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഫാസിലിന്‍റെ മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്കായിരുന്നു 'ചന്ദ്രമുഖി'.

ആദ്യ ഭാഗത്ത് തിളങ്ങിയ വടിവേലു 'ചന്ദ്രമുഖി 2'ലും ശ്രദ്ധേയ വേഷത്തിലുണ്ട്. ലക്ഷ്‌മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്നേഷ്, രവിമരിയ, സൃഷ്‌ടി ദാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Chandramukhi 2 cast).

അതേസമയം പി വാസുവിന്‍റെ 65-മത്തെ ചിത്രം കൂടിയാണ് 'ചന്ദ്രമുഖി 2'. ഓസ്‌കർ ജേതാവ് എംഎം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത് എന്നതും 'ചന്ദ്രമുഖി 2'വിന്‍റെ സവിശേഷതയാണ്. ആർ ഡി രാജശേഖർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഈ ചിത്രത്തിന്‍റെ ചിത്രസംയോജനം ആന്‍റണിയാണ്.

യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരാണ് ഗാനരചന. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂംസ് - പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ് - ശബരി ഗിരി, സ്റ്റിൽസ് - ജയരാമൻ, ഇഫക്റ്റ്സ് - സേതു, ഓഡിയോഗ്രഫി - ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ - കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Chandramukhi 2 crew).

ABOUT THE AUTHOR

...view details