കേരളം

kerala

കാത്തിരിക്കൂ...!; 'ചന്ദ്രമുഖി 2' ടീമിൽ നിന്നും പുതിയ വാർത്ത, ആകാംക്ഷയില്‍ ആരാധകർ

By

Published : Jun 29, 2023, 9:22 AM IST

തമിഴ്‌നാട്ടിൽ വൻ ഹിറ്റായിരുന്ന ചന്ദ്രമുഖിയുടെ രണ്ടാംഭാഗമാണ് 'ചന്ദ്രമുഖി 2'. കങ്കണ റണാവത്തും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

Chandramukhi 2 new announcement  Chandramukhi 2  Chandramukhi 2 movie  Chandramukhi 2 tamil movie  ചന്ദ്രമുഖി 2  തമിഴ് ചിത്രം ചന്ദ്രമുഖി  ചന്ദ്രമുഖി  ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ചന്ദ്രമുഖി 2  കങ്കണ റണാവത്തും രാഘവ ലോറൻസും  കങ്കണ റണാവത്ത്  രാഘവ ലോറൻസ്  മണിച്ചിത്രത്താഴ്  ആപ്‌തമിത്ര  പി വാസു  ലൈക്ക പ്രൊഡക്ഷൻസ്  Lyca Productions  Chandramukhi 2 announcement  Chandramukhi 2 new announcement  ചന്ദ്രമുഖി 2 അപ്‌ഡേറ്റ്  exciting announcement from Chandramukhi
കാത്തിരിക്കൂ...; 'ചന്ദ്രമുഖി 2' ടീമിൽ നിന്നും പുതിയ വാർത്ത, ആകാംക്ഷയില്‍ ആരാധകർ

മ്പൻ പ്രഖ്യാപനത്തിന്‍റെ വരവറിയിച്ച് 'ചന്ദ്രമുഖി 2' നിർമാതാക്കൾ. ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് ഇന്ന് (ജൂൺ 29) എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് 'ചന്ദ്രമുഖി 2' സിനിമയുടെ പുതിയ വിശേഷം പ്രേക്ഷകർക്കരികിൽ എത്തുമെന്നാണ് അറിയിപ്പ്.

തമിഴ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാംഭാഗമാണ് 'ചന്ദ്രമുഖി 2'. തമിഴ്‌നാട്ടിൽ വൻ ഹിറ്റായിരുന്ന 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്തും രാഘവ ലോറൻസുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 'ചന്ദ്രമുഖി 2'വിന്‍റെ റിലീസ് തിയതിയാകും നിർമാതാക്കൾ പുറത്തുവിടുകയെന്നാണ് ആരാധകർ പറയുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘മണിച്ചിത്രത്താഴി’ന്‍റെ തമിഴ് റിമേക്ക്‌ ആയിരുന്നു 'ചന്ദ്രമുഖി'. പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലേക്കല്ലാം റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു 1993ല്‍ ഫാസിലിന്‍റെ സംവിധാനത്തില്‍ എത്തിയ 'മണിച്ചിത്രത്താഴ്'. ഈ ചിത്രത്തിന്‍റെ കന്നഡ റീമേക്ക് 'ആപ്‌തമിത്ര'യുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു 'ചന്ദ്രമുഖി'.

'ആപ്‌തമിത്ര' സംവിധാനം ചെയ്‌ത പി വാസു തന്നെയായിരുന്നു തമിഴിലും ചിത്രം ഒരുക്കിയത്. രജനീകാന്ത് നായകനായി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയിൽ പ്രഭു, ജ്യോതിക, നയൻതാര, വിനീത് തുടങ്ങിയവരും വേഷമിട്ടിരുന്നു. അതേസമയം വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്‌മി മേനോൻ എന്നിവരാണ് രണ്ടാം ഭാഗത്തിൽ കങ്കണ റണാവത്തിനും രാഘവ ലോറൻസിനും ഒപ്പം അണിനിരക്കുന്നത്.

READ ALSO:ഭയപ്പെടുത്താൻ 'ചന്ദ്രമുഖി' മടങ്ങി വരുന്നു... രാഘവ ലോറൻസും കങ്കണയും പ്രധാന വേഷത്തിൽ

ഓസ്‌കർ ജേതാവ് എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം തോട്ട തരണിയും കൈകാര്യം ചെയ്യുന്നു. ജൂലൈ മധ്യത്തോടെ ആയിരുന്നു 'ചന്ദ്രമുഖി 2' ചിത്രീകരണം ആരംഭിച്ചത്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നെ 'ചന്ദ്രമുഖി'യുടെ ആദ്യ ഭാഗത്തെ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയുണ്ടായി.

അതേസമയം 'എമർജൻസി' (അടിയന്തരാവസ്ഥ)യാണ് കങ്കണയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പീരിയഡ് ചിത്രമായ 'എമർജൻസി'യിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കങ്കണയുടെ ആദ്യ സംവിധാന സംരംഭം കൂടിയായ ഈ ചിത്രം ഇന്ത്യൻ ചരിത്രത്തിലെ യഥാർഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിനും സംവിധാനത്തിനും പുറമെ നിർമാതാവിന്‍റെ റോളിലും കങ്കണ തന്നെയാണ് എത്തുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുണ്ട കാലഘട്ടമായി അടയാളപ്പെടുത്തിയ, അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള സംഭവങ്ങളാണ് സിനിമയ്‌ക്ക് ആധാരമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വന്ന ഇന്ദിര ഗാന്ധിയുടേതിന് സമാനമായ ഗെറ്റപ്പിലുള്ള കങ്കണയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

READ MORE:Kangana Ranaut about marriage | 'എല്ലാത്തിനും ഒരു സമയമുണ്ട്, ശരിയായ സമയത്ത് അത് സംഭവിക്കും': വിവാഹ സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കങ്കണ

ABOUT THE AUTHOR

...view details