കേരളം

kerala

ETV Bharat / entertainment

Chandramukhi 2 Kerala Distribution Rights: 'ചന്ദ്രമുഖി 2' ; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ് - ശ്രീ ഗോകുലം മൂവീസ്

Chandramukhi 2 Sree gokulam movies : ചന്ദ്രമുഖി 2 ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്. സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Chandramukhi 2 Kerala Distribution Rights  ചന്ദ്രമുഖി 2  ചന്ദ്രമുഖി 2 സിനിമ റിലീസ്  Chandramukhi 2 release date  ചന്ദ്രമുഖി 2 വിതരണം  ചന്ദ്രമുഖി 2 ലൈക്ക പ്രൊഡക്ഷൻസ്  ചന്ദ്രമുഖി 2 താരങ്ങൾ  Chandramukhi 2 cast  ശ്രീ ഗോകുലം മൂവീസ്  Sree gokulam movies
Chandramukhi 2 Kerala Distribution Rights

By ETV Bharat Kerala Team

Published : Sep 22, 2023, 2:00 PM IST

എറണാകുളം : ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാഘവ ലോറൻസ് (Raghava Lawrence) പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ന്‍റെ (Chandramukhi 2) കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി (Lyca productions) ഞങ്ങൾ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്.

'ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യൂഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്‌തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം' -ശ്രീ ഗോകുലം മൂവീസിന്‍റെ (Sree gokulam movies) എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറഞ്ഞു.

സെപ്റ്റംബർ 28നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് (Kangana Ranaut) നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്‌ടർ പി വാസുവാണ് സംവിധാനം ചെയ്യുന്നത്. പി വാസുവിന്‍റെ 65-ാമത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'.

ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്. 'വേട്ടയിൻ രാജ' ആയിട്ടാണ് രാഘവ ലോറൻസ് എത്തുന്നത്. 18 വർഷം മുമ്പ് ബോക്സോഫിസിൽ ചരിത്രം സൃഷ്‌ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്‌തത്.

'ചന്ദ്രമുഖി 2'ന്‍റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. ഹൊററിനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രസംയോജനം ആന്‍റണി കൈകാര്യം ചെയ്യുന്നു.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തും. നേരത്തെ സെപ്‌റ്റംബര്‍ 19ന് 'ചന്ദ്രമുഖി 2' തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് റിലീസ് ചെയ്യുന്ന തീയതി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ 'തോരി ബോരി' (Thori Bori song) എന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു.

Read more:Chandramukhi 2 Lyrical Video Song: കീരവാണിയുടെ സംഗീതത്തില്‍ തോരി ബോരി; നൃത്തച്ചുവടുകളുമായി വടിവേലുവും രാഘവ ലോറന്‍സും

യുഗഭാരതിയുടെ ഗാനരചനയില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എം എം കീരവാണിയുടെ സംഗീതത്തില്‍ ഹരി ചരണ്‍, അമല ചെബോളു എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഓഗസ്റ്റ് 25നായിരുന്നു ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്. ചെന്നൈയില്‍ വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങളുകളോടെയായിരുന്നു ഓഡിയോ ലോഞ്ച്.

Also read:Chandramukhi 2 Audio Launch : 'കങ്കണ ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി,ആദ്യം പേടി ആയിരുന്നു'; മനസുതുറന്ന് രാഘവ ലോറന്‍സ്

ABOUT THE AUTHOR

...view details