എറണാകുളം: അജഗജാന്തരം പോലൊരു സിനിമ പ്രതീക്ഷിച്ച വന്നവരെയാണ് ചാവേർ തിയേറ്ററിൽ നിരാശരാക്കിയത് എന്ന് സംവിധായകൻ ടിനു പാപ്പച്ചൻ. പ്രേക്ഷകർക്ക് ഇഷ്‌ടമുള്ള കഥകൾ ഒരു സംവിധായകന് സിനിമയായി ചിത്രീകരിക്കാൻ ആകില്ല. സംവിധായകന് ബോധ്യമുള്ള കഥകളാണ് അയാൾ ചലച്ചിത്രമായി ഒരുക്കുന്നത്.
അത് പ്രേക്ഷകരെ കാണിച്ച് അവരെ ഇഷ്‌ടപ്പെടുത്തുന്നതാണ് സംവിധായകൻ എന്ന നിലയിലുള്ള വിജയവും. ചാവേര്‍ എന്ന ചലച്ചിത്രത്തിനു നേരെ ശക്തമായ റിവ്യൂ ബോംബിങ് ഉണ്ടായിരുന്നു. ചാവേർ സിനിമയുടെ പോസ്റ്റ് റിലീസ് പ്രസ് മീറ്റിലാണ് ടിനു പാപ്പച്ചന്‍റെ തുറന്നുപറച്ചിൽ (Chaaver Movie Post Release Press Meet).
തനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ട സിനിമയാണ് ചാക്കോച്ചൻ അഭിനയിച്ച നായാട്ട്. നായാട്ട് കണ്ടതിനുശേഷം തനിക്ക് ചാക്കോച്ചനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തുടർന്ന് തനിക്ക് ഇഷ്‌ടപ്പെട്ട ഒരു കഥ എത്തിച്ചേർന്നപ്പോൾ ചാക്കോച്ചനെ സമീപിച്ചു.
ചാക്കോച്ചൻ സമ്മതം മൂളി. തന്‍റെ സിനിമകളിൽ പൊതുവേ വയലൻസ് കൂടുതലാണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്നതിന് ഇത്തരം ആക്ഷൻ രംഗങ്ങൾ വിലങ്ങു തടിയാകുന്നു എന്ന ചിന്ത തനിക്കില്ല. വയലൻസ് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്.
ചിലപ്പോൾ പ്രകടമായോ അല്ലാതെയോ നമുക്ക് ചുറ്റും വയലൻസ് നടന്നുകൊണ്ടിരിക്കുന്നു. ജീവിതവും രാഷ്ട്രീയവും പറയുന്ന ഒരു സിനിമയിൽ വയലൻസ് ഒരു ഘടകം തന്നെയാണ്. ആ ഘടകം പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റും എന്ന പ്രസ്‌താവനയോട് യോജിക്കാനാവില്ല എന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചാവേർ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തീയേറ്ററുകളിൽ സന്ദർശനം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം തന്നെ ധാരാളം പേർ വന്ന് പൊതിഞ്ഞു. അതിൽ ആരും തന്നെ സിനിമയിലെ വയലൻസ് രംഗങ്ങൾ കണ്ടിട്ട് എന്നെ 'ദുഷ്‌ടാ' എന്ന് ആരും അഭിസംബോധന ചെയ്‌തില്ല.
സിനിമയെ സിനിമയായി തന്നെ കാണാൻ മലയാളി പ്രേക്ഷകർക്ക് ബോധമുണ്ട്. സിനിമയിലെ വയലൻസ് രംഗങ്ങൾ ചാക്കോച്ചന്‍റെ ഇമേജിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിനു ഉത്തരത്തിനു മറുപടിയായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'ആദ്യത്തെ രണ്ട് ഷോകൾ കഴിഞ്ഞപ്പോൾ തന്നെ ചാവേർ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂകൾ പടർന്നു തുടങ്ങിയിരുന്നു.