Ntikkakkakkoru Premondarnnu release tomorrow:ഭാവനയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. നാളെയാണ് (ഫെബ്രുവരി 24) ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ഭാവന വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുകയാണ്.
Celebrities wishes Welcome Back Bhavana:ഈ സാഹചര്യത്തില്‍ ഭാവനയ്‌ക്ക് ആശംസകള്‍ അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം റീല്‍സായി ഭാവനയാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ഭാവന പോസ്റ്റ് ചെയ്‌തു. നാളെ മുതല്‍ മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണെന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.
Bhavana say thanks to celebrities on new release:'ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. നാളെ മുതല്‍ മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണ്.' -ഇപ്രകാരമാണ് വീഡിയോ പങ്കുവച്ച് ഭാവന കുറിച്ചത്.
Welcome Back Bhavana Instagram reels viral: 'വെല്‍ക്കം ബാക്ക് ഭാവന' എന്ന് അഭിനന്ദിച്ച് കൊണ്ടാണ് താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവന്‍, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, പ്രിയ മണി, ജിതേഷ് പിള്ള തുടങ്ങിയവരാണ് ഭാവനയ്‌ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Sharaf U Dheen play lead in Ntikkakkakkoru Premondarnnu:ഒരു പ്രണയ കഥയായി ഒരുക്കിയ ചിത്രത്തില്‍ ഭാവനയും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവനയുടെ സഹോദരന്‍റെ വേഷമാണ് ചിത്രത്തില്‍ ഷറഫുദ്ദീന്. ഭാവനയ്‌ക്കൊപ്പമുള്ള ചിത്രീകരണ അനുഭവം ഷറഫുദ്ദീന്‍ നേരത്തെ പങ്കുവച്ചിരുന്നു. ഭാവന തിരികെ എത്തുന്നതിലും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ടെന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്.
Also Read:'ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് ഭാവന എന്നോട് ചോദിച്ചു': നരേന്‍
Sharaf U Dheen about Bhavana s career break:'ഒരു ചെറിയ സിനിമയാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവനയുമായി എനിക്ക് വളരെ നല്ല അനുഭവം ആയിരുന്നു. ചിത്രീകരണ സമയത്ത് ഞങ്ങള്‍ തമ്മില്‍ നല്ല ഇടപെടലായിരുന്നു ഉണ്ടായിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള്‍ ഞാനും അതില്‍ ഒരു ഭാഗമാണെന്നത് ഒരുപാട് സന്തോഷം തരുന്നുണ്ട്. ഭാവനയും അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാനും ഭാവനയുടെ വരവിനെയാണ് ഈ ചിത്രത്തില്‍ നോക്കിക്കാണുന്നത്' - ഷറഫുദ്ദീന്‍ പറഞ്ഞു.
Ntikkakkakkoru Premondarnnu cast and crew:അശോകന്‍, സാനിയ റാഫി, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. ബോണ്‍ഹോമി എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്‌ദുല്‍ ഖാദര്‍, രാജേഷ് കൃഷ്‌ണ എന്നിവരാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ ആദില്‍ തന്നെയാണ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ റഷ്‌ദി ഛായാഗ്രഹണവും നിര്‍വഹിക്കും.