കേരളം

kerala

ETV Bharat / entertainment

76-ാം സ്വാതന്ത്ര്യ ദിനം, താരങ്ങളുടെ ആശംസ പോസ്‌റ്റുകള്‍ വൈറല്‍ - സ്വാതന്ത്ര്യ ദിനം

Celebrities Independence day wishes: രാജ്യം 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ അറിയിച്ച് ചലച്ചിത്ര താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

Celebrities Independence day wishes  Independence day wishes  76ാമത്‌ സ്വാതന്ത്ര്യ ദിനം  താരങ്ങളുടെ സ്വാതന്ത്ര്യ ദിനാശംസകള്‍  Vande Mataram by Lata Mangeshkar  Narendra Modi hoist National Flag  Pinarayi Vijayan hoist National Flag  സ്വാതന്ത്ര്യ ദിനം
76-ാം സ്വാതന്ത്ര്യ ദിനം, താരങ്ങളുടെ ആശംസ പോസ്‌റ്റുകള്‍ വൈറല്‍

By

Published : Aug 15, 2022, 4:49 PM IST

Celebrities Independence day wishes: രാജ്യം ഇന്ന് 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ ചലച്ചിത്ര രംഗത്തെ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌, ബിജു മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Vande Mataram by Lata Mangeshkar: ദേശീയ ഗീതം വന്ദേ മാതരവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലതാ മങ്കേഷ്‌കറിന്‍റെ ശബ്‌ദമാധുര്യത്തിലുള്ള വന്ദേ മാതരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുന്നത്. ലതാജിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പലരും കുറിച്ചു.

Narendra Modi hoist National Flag: 'പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തി. ഡല്‍ഹിയില്‍ രാജ്‌ഘട്ടിലെ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷമാണ് അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്‌മരിച്ച അദ്ദേഹം സ്വാമി വിവേകാനന്ദന് ആദരമര്‍പ്പിച്ചു.

രാജ്യം പുത്തന്‍ ഉണര്‍വിലാണെന്നും അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ദേശീയ പതാക രാജ്യത്തിന്‍റെ ശാന്തിക്കും സമാധാനത്തിനുമായി വര്‍ത്തിക്കും. 75 വര്‍ഷം സുഖദു:ഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്‌മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യ പുതിയ കാലത്തിലേക്കാണ് പോകുന്നത്', രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.

Pinarayi Vijayan hoist National Flag: 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി വിവിധ സേന വിഭാഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു. ഫെഡറലിസം രാജ്യത്തിന്‍റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും, വീഡിയോ പങ്കുവച്ച് താരം

ABOUT THE AUTHOR

...view details