കേരളം

kerala

ETV Bharat / entertainment

'ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല'; സുബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി താരങ്ങള്‍ - Celebrities reacts on Subi Suresh death

സുബി സുരേഷിന്‍റെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകരും സിനിമ താരങ്ങളും.

Subi Suresh s shocking death news  Dulquer Salmaan deep condolence to Subi Suresh  Dulquer Salmaan  Subi Suresh  Ramesh Pisharody condolence to Subi Suresh  Surabhi Krishna condolence post about Subi Suresh  Kalabhavan Shahjon reacts to Subi Suresh death  സുബിയുടെ വിയോഗത്തില്‍  സുബി സുരേഷിന്‍റെ അപ്രതീക്ഷിക നിര്യാണത്തില്‍  സുബി സുരേഷിന്‍റെ അപ്രതീക്ഷിത വിയോഗം  Celebrities reacts on Subi Suresh death
സുബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി താരങ്ങള്‍

By

Published : Feb 22, 2023, 6:05 PM IST

Subi Suresh s shocking death news: കലാകാരി സുബി സുരേഷിന്‍റെ അപ്രതീക്ഷിത നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ സുബിയുടെ വിയോഗം ഇനിയും വിശ്വസിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകരും സിനിമ താരങ്ങളും. ജീവിതത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടിയിരുന്ന സുബിയുടെ മരണം തന്നെ ഞെട്ടിച്ചുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍.

Dulquer Salmaan deep condolence to Subi Suresh death: സുബിയുടെ മരണം മലയാള സിനിമ ലോകത്തിന് തീരാനഷ്‌ടമെന്നാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'സുബി സുരേഷിന്‍റെ വിയോഗം എന്നെ ഞെട്ടിച്ചു. ഇത്ര ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മലയാള സിനിമ ലോകത്തിന് തീരാനഷ്‌ടം. ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാന്‍ അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Ramesh Pisharody condolence to Subi Suresh: 'താനുമായി 20 വര്‍ഷത്തിലധികം സൗഹൃദബന്ധമുള്ള കലാകാരിയാണ് സുബിയെന്ന് രമേശ് പിഷാരടി. സുബിക്ക് പെട്ടെന്ന് വയ്യായ്‌ക വരികയും കുറച്ച് ദിവസമായി ആരോഗ്യം ഗുരുതരമാവുകയും ചെയ്‌തിരുന്നു. ഞാനും ടിനിയും ഒരു സുഹൃത്തും ഒരാഴ്‌ച മുമ്പ് ഐസിയുവില്‍ കയറി സുബിയെ കണ്ടിരുന്നു. ഇന്നലെ കൂടി ആശുപത്രി ചീഫിനോട് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അറിഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയില്‍ ആണെന്നായിരുന്നു.

നമ്മളെ കൊണ്ട് പറ്റുന്ന രീതിയില്‍ നോക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ അസുഖമായിരുന്നു സുബിക്ക്. കരളില്‍ അണുബാധ ഉണ്ടായിരുന്നു. കരള്‍ മാറ്റിവയ്‌ക്കാന്‍ ഒരുങ്ങുന്നതിനിടെ ഹൃദയം തകരാറിലാവുകയും അതിന്‍റെ ചികിത്സയിലേക്ക് പോവുകയുമായിരുന്നു. എന്നാല്‍ ഇന്ന് രോഗം മൂര്‍ച്ഛിച്ച് പെട്ടെന്ന് മരണപ്പെടുകയായിരുന്നു' -രമേശ് പിഷാരടി പറഞ്ഞു.

Surabhi Krishna condolence post about Subi Suresh: സുബിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു നടി സുരഭി കൃഷ്‌ണയുടെ അനുശോചന കുറിപ്പ്. 'ചേച്ചി വിളിക്കുമ്പോ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്‌ക്കുമ്പോ നമ്മൾ ചിരിച്ച് മറിയും... "ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?" എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിന്‍റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ "നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്‌ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്" എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ' -സുരഭി കൃഷ്‌ണ കുറിച്ചു.

Kalabhavan Shahjon reacts to Subi Suresh death: ആണ്‍കുട്ടിയെ പോലെ ജീവിതത്തെ നേരിട്ട പെണ്‍കുട്ടിയാണ് സുബിയെന്നാണ് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചത്. വളരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സുബിയുടെ വേര്‍പാടെന്നും ആശുപത്രിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും നല്ല സൂചനകളാണ് കിട്ടിയിരുന്നതെന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ജീവിതത്തെ വളരെ സന്തോഷത്തോടെയാണ് സുബി നേരിട്ടതെന്നും ഷാജോണ്‍ പറഞ്ഞു.

Also Read:'നഷ്‌ടപ്പെട്ടത്‌ ഏറെ ഭാവിയുള്ള ഒരു കലാകാരിയെ'; സുബിക്ക് മലയാള സിനിമ രാഷ്‌ട്രീയ മേഖലയുടെ ആദരം

ABOUT THE AUTHOR

...view details