Tanzanian internet sensation Kili Paul: ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരമായി മാറിയ ടാന്‍സാനിയന്‍ താരമാണ് കിലി പോള്‍. മലയാളികള്‍ക്ക് സുപരിചിതന്‍ അല്ലെങ്കിലും ടിക് ടോക്ക് താരങ്ങള്‍ക്കും ചില സെലിബ്രിറ്റികള്‍ക്കും സുപരിചിതനാണ് കിലി പോള്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ കിലിയെ ഇന്‍സ്‌റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.
Celebrities follow Kili Paul: ആയുഷ്‌മാന്‍ ഖുറാന, റിച്ച ഛദ്ദ, ഗുല്‍ പനാഗ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. ഇന്‍സ്‌റ്റഗ്രാമില്‍ 3.6 ദശലക്ഷം പേരാണ് കിലി സഹോദരങ്ങളെ ഫോളോ ചെയ്യുന്നത്. അതേസമയം വെറും 81 പേരെ മാത്രമാണ് കിലി പോള്‍ ഫോളോ ചെയ്യുന്നത്.
Kili Paul's favourite actor: നിരവധി ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് കിലി മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കിലിയുടെ ഇഷ്‌ട താരം സല്‍മാന്‍ ഖാനാണ്. എന്നാല്‍ സഹോദരിക്ക് ഇഷ്‌ടം ഹൃത്വിക് റോഷനെയും മാധുരി ദീക്ഷിതിനെയുമാണ്. ഇരുവരും ഒന്നിച്ച് നിരവിധി ഹിന്ദി ഗാനങ്ങള്‍ക്കും ഡയലോഗുകള്‍ക്കും റീല്‍സ് ചെയ്‌തിട്ടുണ്ട്. നടന്മാരെ പോലും വെല്ലുന്ന തരത്തിലുള്ള അഭിനയപ്രകടനമാണ് കിലിയുടേത്.
Kili Paul viral videos: കിലി സഹോദരങ്ങളുടെ ടിക് ടോക് വീഡിയോകളും ഇന്‍സ്‌റ്റഗ്രാം റീല്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പഴയകാല നടന്‍ ഗോവിന്ദ മുതല്‍ പല താരങ്ങളെയും അനുകരിക്കുന്നതില്‍ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച താരമാണ് കിലി പോള്‍. അടുത്തിടെ റിലീസായ കെജിഎഫിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗും കിലി റീല്‍സാക്കി. 'വയലന്‍സ് വയലന്‍സ് വയലന്‍സ്' എന്ന യഷിന്‍റെ ഡയലോഗാണ് കിലി അനുകരിച്ചത്.
High Commissioner honored Kili Paul: അടുത്തിടെ ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബിനയ പ്രദ കിലിയെ ആദരിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആദരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കിലി പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്‍റെ ചിത്രവും കിലി തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
Kili Paul attacked: കഴിഞ്ഞ ദിവസം താരത്തിനെതിരെ ആക്രമണം നേരിടേണ്ടി വന്നതോടെ വീണ്ടും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ് കിലി പോള്‍. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് തനിക്ക് നേരിട്ട ആക്രമണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കിലി രംഗത്തെത്തിയത്. അഞ്ചംഗ സംഘം കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് കിലി പോള്‍ പറയുന്നത്.
Kili Paul about attack: 'വടിയും കത്തിയും ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്. ശരീരത്തില്‍ അഞ്ച് തുന്നലുകള്‍ ഉണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.' -കിലി ഇൻസ്‌റ്റഗ്രാമില്‍ കുറിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിത്രം ഉള്‍പ്പടെ കിലി പങ്കുവച്ചിരുന്നു. ആക്രമണത്തില്‍ വലത് കാലിന് പരിക്കേറ്റുവെന്നും വലതുകൈയുടെ വിരലിന് കത്തികൊണ്ട് മുറിവേറ്റുവെന്നും കിലി പറഞ്ഞു. അക്രമകാരികളില്‍ നിന്നും താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും കിലി പറഞ്ഞു.
അജ്ഞാത സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതില്‍ ദൈവത്തിനോട് നന്ദി പറയാനും കിലി മറന്നില്ല. 'ആളുകള്‍ക്ക് എന്നെ വീഴ്‌ത്താനാണ് ആഗ്രഹം. പക്ഷേ, ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും. അഞ്ച് പേര്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചു. വലതുകയ്യില്‍ കത്തികൊണ്ട് പരിക്കേറ്റ് അഞ്ച് തുന്നലുകളിട്ടു. എന്നെ വടികൊണ്ട് അടിച്ചു. പക്ഷേ ദൈവത്തിന് നന്ദി, രണ്ട് പേരെ അടിച്ചതിന് ശേഷം ഞാന്‍ സ്വയം പ്രതിരോധിച്ചു. അവര്‍ ഓടിപ്പോയിരുന്നെങ്കിലും എനിക്ക് ഇതിനകം പരിക്കേറ്റു. എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം.'-പരിക്കേറ്റ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കിലി ഇപ്രകാരം കുറിച്ചു.
Also Read: ഇൻസ്റ്റാഗ്രാം വൈറൽ താരം കിലി പോളിന് നേരെ ആക്രമണം; കൈയിൽ കുത്തേറ്റു