CBI 5 The Brain streaming in Netflix : മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രം 'സിബിഐ 5: ദ ബ്രെയ്‌ന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 11ന് അര്‍ധരാത്രി മുതല്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ ലഭ്യമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും 'സിബിഐ 5' കാണാനാകും.
CBI 5 theatre release : പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണിത്. മലയാളികളും മലയാള സിനിമയും ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരുന്നു 'സിബിഐ 5'. ഈദ് റിലീസായി മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ സിനിമയ്‌ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണവുമാണ് ലഭിച്ചത്. ചിത്രത്തിനെതിരെ ബോധപൂര്‍വം നെഗറ്റീവ് പ്രചരണം നടത്തുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് സംവിധായകന്‍ കെ.മധുവിന്‍റെ പ്രതികരണം.
CBI 5 collection: ബോക്‌സ്‌ഓഫിസില്‍ ഭേദപ്പെട്ട പ്രകടനമാണ് 'സിബിഐ 5' കാഴ്‌ചവച്ചത്. ആദ്യ 9 ദിനങ്ങളില്‍ നിന്നും 17 കോടിയാണ് സിനിമ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാത്രം നേടിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് മികച്ച കലക്ഷനാണിത്. 4.45 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്.
Also Read: 'വന്നു..കണ്ടു..കീഴടക്കി'; അയ്യരുടെ 9 ദിന ബോക്‌സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
Mammootty Mukesh Jagathy team up: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തിയ സിനിമയാണ് 'സിബിഐ 5'. സിനിമയില്‍ ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും വേഷമിട്ടു. അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു.
CBI 5 The Brain cast and crew : രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രമേഷ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, സുദേവ് നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേശ്, പ്രസാദ് കണ്ണന്‍, സുരേഷ് കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചു. കെ.മധുവിന്‍റെ സംവിധാനത്തില്‍ എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മാണം. തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
CBI series : 1988ലാണ് ആദ്യ ഭാഗം 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. 1989ല്‍ 'ജാഗ്രത'യും, 2004ല്‍ 'സേതുരാമയ്യര്‍ സിബിഐ'യും, 2005ല്‍ 'നേരറിയാന്‍ സിബിഐ'യും പുറത്തിറങ്ങിയിരുന്നു.