കേരളം

kerala

ETV Bharat / entertainment

ഇനി ക്യൂ നില്‍ക്കേണ്ട ; സേതുരാമയ്യര്‍ ഒടിടിയിലെത്തുന്നു

CBI 5 on OTT release: മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രമാണ് 'സിബിഐ 5 : ദ ബ്രെയ്‌ന്‍'. മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.

CBI 5 The Brain on netflix release  അയ്യര്‍ ഇനി നമ്മുടെ വീടുകളില്‍  CBI 5 The Brain audience response  CBI 5 on OTT release  CBI 5 on OTT release  CBI 5 collection  CBI 5 negative response  Mammootty Mukesh Jagathy team up  CBI 5 The Brain cast and crew  CBI series
ഇനി ക്യൂ നില്‍ക്കേണ്ട.. അയ്യര്‍ ഇനി നമ്മുടെ വീടുകളില്‍

By

Published : Jun 2, 2022, 11:44 AM IST

CBI 5 The Brain audience response : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ്‌ 'സിബിഐ 5: ദ ബ്രെയ്‌ന്‍'. ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ സീരീസിലെ അഞ്ചാം ഭാഗം. വന്‍ പ്രീ-റിലീസ്‌ ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണവുമാണ് ലഭിച്ചത്‌.

CBI 5 on OTT release: പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രം ഇന്നും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌. ചിത്രം കാണാന്‍ ഇനി തിയേറ്ററുകളില്‍ ക്യൂ നില്‍ക്കേണ്ട. ജൂണ്‍ 12ന് ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും.

CBI 5 collection: ബോക്‌സ്‌ഓഫിസില്‍ ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്‌ചവച്ചത്‌. ആദ്യ 9 ദിനങ്ങളില്‍ നിന്നും 17 കോടിയാണ് സിനിമ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാത്രം നേടിയത്‌. ഒരു മലയാള സിനിമയെ സംബന്ധിച്ച് മികച്ച കലക്ഷനാണിത്‌. 4.45 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്ന്‌ മാത്രം ചിത്രം നേടിയത്‌.

CBI 5 negative response: ഈദ്‌ റിലീസായി മെയ്‌ ഒന്നിനാണ് 'സിബിഐ 5' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്‌. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌. ഇതിനെതിരെ സംവിധായകന്‍ കെ.മധു രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെ ബോധപൂര്‍വ്വം നെഗറ്റീവ്‌ പ്രചരണം നടത്തുന്നുവെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമ വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

Mammootty Mukesh Jagathy team up: പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തിയ ചിത്രമാണ്‌ 'സിബിഐ 5'. സിനിമയില്‍ ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും വേഷമിട്ടു. അനൂപ്‌ മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു.

Also Read: ഒരു തലമുറ മാറ്റത്തിന്‍റെ സിനിമ; ആര്‍ക്കും കിട്ടാത്ത ഭാഗ്യമെന്ന്‌ സംവിധായകന്‍

CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരന്നത്‌.‌ അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാണ്‌ 'സിബിഐ' പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. കെ.മധുവിന്‍റെ സംവിധാനത്തില്‍ എസ്‌.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. സിബിഐ സിരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

CBI series: 1988ലാണ്‌ ആദ്യ ഭാഗം 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. 1989ല്‍ 'ജാഗ്രത'യും, 2004ല്‍ 'സേതുരാമയ്യര്‍ സിബിഐ'യും, 2005ല്‍ 'നേരറിയാന്‍ സിബിഐ'യും പുറത്തിറങ്ങി.

ABOUT THE AUTHOR

...view details