CBI 5 The Brain promo trailer: ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ 5: ദ് ബ്രെയ്‌ന്‍'. ചിത്രത്തിന്‍റെ പ്രമോ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ 29ന് രാത്രി 8.30നും 9നും ഇടയിലാണ് ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുക. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
CBI 5 promo trailer on Burj Khalifa: ദുബായിലുള്ളവര്‍ക്ക് ലൈറ്റ് അപ്പ് പ്രമോയ്‌ക്ക് സാക്ഷിയാകാമെന്നും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു. ചിത്രം റിലീസിനോടടുക്കുമ്പോഴാണ് ഇന്ന് ( ഏപ്രില്‍ 29ന്) പ്രമോ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്നത്. 'കുറുപ്പാ'യിരുന്നു ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം.
CBI 5 The Brain Release: ഈദ് റിലീസായി മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ്. ഒരു സിനിമയുടെ റിലീസ് ഞായറാഴ്‌ച വരുന്നത് വളരെ അപൂര്‍വമാണ്. 'സിബിഐ 5 ദ ബ്രെയിനി'ന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി നിശ്ചയിച്ചത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
Mammootty Mukesh Jagathy teamup: മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ' അഞ്ചാം ഭാഗം. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നു എന്ന പ്രത്യേകതയും 'സിബിഐ 5' നുണ്ട്. അങ്ങനെ നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ ചാക്കോ ആയി വീണ്ടും മുകേഷ് തന്നെ എത്തും. വിക്രമായി ജഗതി ശ്രീകുമാറും വേഷമിടും. അനൂപ് മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.