കേരളം

kerala

ETV Bharat / entertainment

'കാറ്റു പാടുന്നൊരീ' ; വിശ്വ-മിത്ര പ്രണയം ട്രെന്‍ഡിംഗില്‍ ; താളിലെ പുതിയ വീഡിയോ ഗാനം പുറത്ത് - കാറ്റു പാടുന്നൊരീ എന്ന ഗാനം

Campus thriller Thaal movie song : താളിലെ മനോഹര പ്രണയ ഗാനം പുറത്ത്. ചിത്രത്തിലെ കാറ്റ് പാടുന്നൊരീ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Thaal movie song  Thaal movie song Kattu Padunnoree released  Kattu Padunnoree video song  Kattu Padunnoree video song on Youtube trending  Thaal movie songs  Campus thriller Thaal movie  താളിലെ പുതിയ വീഡിയോ ഗാനം  താളിലെ ഗാനം  വിശ്വ മിത്ര പ്രണയം ട്രെന്‍ഡിംഗില്‍  താളിലെ മനോഹര പ്രണയ ഗാനം  കാറ്റു പാടുന്നൊരീ എന്ന ഗാനം  കാറ്റു പാടുന്നൊരീ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍
Thaal movie song Kattu Padunnoree released

By ETV Bharat Kerala Team

Published : Dec 4, 2023, 11:49 AM IST

ക്യാംപസ് ത്രില്ലർ ചിത്രം 'താളി'ലെ മനോഹര പ്രണയ ഗാനം പുറത്ത് (Thaal movie song). ചിത്രത്തിലെ 'കാറ്റു പാടുന്നൊരീ' എന്ന ഗാനമാണ് പുറത്തിറങ്ങിയത് (Kattu Padunnoree video song). ബികെ ഹരിനാരായണന്‍റെ ഗാനരചനയില്‍ ബിജിബാലിന്‍റെ സംഗീതത്തില്‍ നജീം അര്‍ഷാദും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ഈ മനോഹര ഗാനം പാടിയിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളായ വിശ്വയുടെയും മിത്രയുടെയും പ്രണയ നിമിഷങ്ങളാണ് ഗാന രംഗത്തില്‍. 'താളി'ലെ ഈ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ് (Kattu Padunnoree video song on Youtube trending). നിലവില്‍ ട്രെന്‍ഡിംഗില്‍ 30-ാം സ്ഥാനത്താണ് ഗാനം. നേരത്തെ പുറത്തിറങ്ങിയ താളിലെ രണ്ട് ഗാനങ്ങളും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.

നവാഗതനായ രാജാസാഗർ സംവിധാനം (Thaal directed by Rajasaagar) ചെയ്യുന്ന ചിത്രത്തില്‍ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത് (Thaal movie lead actors).

Also Read:ക്യാംപസ് ത്രില്ലർ പ്രണയ കഥയുമായി താള്‍ ; സസ്‌പെന്‍സ് ടീസര്‍ പുറത്ത്

മാധ്യമ പ്രവർത്തകനായ ഡോ. ജി കിഷോർ തന്‍റെ ക്യാംപസ് ജീവിതത്തിലുണ്ടായ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് (Thaal real based campus story). ഒരു കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ചാണ് 'താളി'ന്‍റെ കഥ വികസിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ്, പൂര്‍വ വിദ്യാർഥികളായ വിശ്വയും മിത്രനും ബാക്കിവച്ച അടയാളങ്ങൾ തേടി ഇറങ്ങിത്തിരിക്കുന്ന ഇന്നത്തെ വിദ്യാർഥികളിലൂടെയാണ് കഥയുടെ സഞ്ചാരം.

പലരുടെയും ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയില്‍ ഉണ്ടാവും. ക്യാംപസ് ത്രില്ലർ ജോണറിലുള്ള ചിത്രമാണെങ്കിലും സാധാരണ ക്യാംപസ് സിനിമകളിൽ നിന്നും വ്യത്യസ്‌തമായൊരു കഥാഖ്യാന രീതിയാണ് താളിന്‍റേത്.

ആരാധ്യ ആൻ, രാഹുൽ മാധവ്, ആൻസൺ പോൾ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, രോഹിണി, മറീന, നോബി, സിദ്ധാർഥ് ശിവ, ദേവി അജിത്ത്, അരുൺകുമാർ, വിവിയ ശാന്ത്, ശ്രീധന്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഡിസംബർ 8നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കൻ മലയാളികളായ നിഷീൽ കമ്പാട്ടി, മോണിക്ക കമ്പാട്ടി, ക്രിസ് തോപ്പിൽ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സിനു സിദ്ധാർഥ് ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിര്‍വഹിച്ചു. ബി കെ ഹരിനാരായണൻ, രാധാകൃഷ്‌ണൻ കുന്നുംപുറം എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:'പുലരിയിൽ ഇളവെയിൽ...'; 'താളി'ലെ പുതിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ റിലീസായി

പ്രൊഡക്ഷൻ കൺട്രോളർ - കിച്ചു ഹൃദയ് മല്ല്യ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, കല - രഞ്ജിത്ത് കോതേരി, പ്രൊജക്റ്റ് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, സൗണ്ട് ഡിസൈൻ - കരുൺ പ്രസാദ്, വിസ്‌ത ഗ്രാഫിക്‌സ്, ഡിജിറ്റൽ ക്ര്യൂ - വിഷ്‌ണു, ഗോകുൽ, ഡിസൈൻ - മാമി ജോ, പിആര്‍ഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details