28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFK 2023) കേരള ഫിലിം മാർക്കറ്റിൽ വൻ സ്വീകാര്യത നേടി ക്യാംപസ് ത്രില്ലർ ചിത്രം 'താള്‍'. ഡിസംബര്‍ 8ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രദർശനം നേടി രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍ രാജ്യാന്തര ചലച്ചിത്ര മേളയിലും താള്‍ മികച്ച സ്വീകാര്യത നേടുകയാണ് (Thaal in IFFK Kerala Film Market).
ഇതോടെ 'താള്‍', ഐഐഎഫ്‌കെ ഫിലിം മാർക്കറ്റിൽ എത്തുന്ന ആദ്യ കൊമോര്‍ഷ്യല്‍ ചിത്രമായും മാറി. മറ്റു ഫിലിം ഫെസ്‌റ്റിവലിൽ വൻ വിജയമായി മാറിയ ഫിലിം മാർക്കറ്റ് ആദ്യമായാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നത്.
സിനിമയുടെ പ്രദർശത്തിനൊപ്പം മാർക്കറ്റിംഗും സാധ്യമാക്കുന്ന ഐഐഎഫ്‌കെ ഫിലിം മാർക്കറ്റിൽ നടന്ന 'താളി'ന്‍റെ പ്രദർശനത്തിൽ ചിത്രത്തിലെ താരങ്ങളായ ആൻസൺ പോൾ, ആരാധ്യാ ആൻ, അരുൺ, വിവിയാ ആൻ എന്നിവർ പങ്കെടുത്തു. പരിപാടിയില്‍ താളിന് ആശംസകൾ നേർന്ന് സോഹൻ സീനുലാൽ, ഷിബു ജി സുശീലൻ എന്നിവർ സംസാരിച്ചു.
Also Read:സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഷയാണ് സിനിമ, 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം ഏറ്റുവാങ്ങി വനൂരി കഹിയു
മലയാള സിനിമാ പ്രേമികളുടെ ഒത്തു കൂടലിന്‍റെ ലോകമായ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ കേരള ഫിലിം മാർക്കറ്റിൽ, താൾ ആദ്യ കൊമേർഷ്യൽ ചിത്രമായി പ്രദർശിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് സിനിമയുടെ പിആർഒ പ്രതീഷ് ശേഖർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. 'താള്‍' സംവിധായകൻ രാജസാഗർ, തിരക്കഥകൃത്ത് ഡോക്‌ടര്‍ ജി കിഷോർ, നിർമ്മാതാവ് മോണിക്ക കമ്പാട്ടി എന്നിവർ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി.
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബിജിബാൽ ആണ് 'താളി'ലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയത്. രഞ്ജി പണിക്കർ, മറീനാ മൈക്കിൾ, രോഹിണി, നോബി, രാഹുൽ മാധവ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അണിനിരന്നു.
സിനു സിദ്ധാർഥ് ഛായാഗ്രഹണവും പ്രദീപ് ശങ്കർ സിനിമയുടെ എഡിറ്റിംഗും നിര്‍വഹിച്ചു. ബി കെ ഹരിനാരായണൻ, രാധാകൃഷ്‌ണൻ കുന്നുംപുറം എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്.
കല - രഞ്ജിത്ത് കോതേരി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - കരുൺ പ്രസാദ്, വിസ്‌ത ഗ്രാഫിക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചു ഹൃദയ് മല്ല്യ, പ്രോജക്‌ട് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, ഡിസൈൻ - മാമി ജോ, ഡിജിറ്റൽ ക്ര്യൂ - വിഷ്‌ണു, ഗോകുൽ, പിആര്‍ഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:'കാറ്റു പാടുന്നൊരീ' ; വിശ്വ-മിത്ര പ്രണയം ട്രെന്‍ഡിംഗില്‍ ; താളിലെ പുതിയ വീഡിയോ ഗാനം പുറത്ത്