പുതുവർഷ ദിനത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭ്രമയുഗ'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നത്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ ഏറെ കൗതുവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൈബറിടത്തിലാകെ തരംഗം സൃഷ്‌ടിച്ച പോസ്റ്ററിന്‍റെ ആവേശം ശമിക്കും മുൻപിതാ പുതിയ പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ഭരതന്‍റെ കാരക്‌ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിവുപോലെ കാണികളെ മുൾമുനയിൽ നിർത്തുന്ന പോസ്റ്റർ തന്നെയാണ് പുറത്തുവന്നത് എന്നതിൽ തർക്കമില്ല (Bramayugam sidharth bharathan character poster).
കൈയ്യില്‍ ഓലചൂട്ടുമായാണ് സിദ്ധാർഥ് ഭരതൻ പോസ്റ്ററിൽ. ദേഹത്ത് മുഴുവന്‍ രക്തവും കാണാം. ആരെയോ തിരയുന്ന രീതിയിലാണ് പോസ്റ്ററിൽ സിദ്ധാർഥിന്‍റെ നിൽപ്പ്. പ്രേക്ഷകരിൽ ഭയം നിറക്കുന്നതു കൂടിയാണ് പോസ്റ്റർ. ഏതായാലും ഇതിനകം തന്നെ പോസ്റ്റർ വൈറലായി കഴിഞ്ഞു.
അർജുൻ അശോകൻ, മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ സിദ്ധാര്‍ഥ് ഭരതന്‍റെയും പോസ്റ്റർ എത്തിയിരിക്കുന്നത്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ് 'ഭ്രമയുഗ'ത്തിന്‍റെ സംവിധായകൻ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസുമാണ് നിർമാണം. ഇവർ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഭ്രമയുഗം'.
ALSO READ:പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ; മമ്മൂട്ടിയുടെ 'ഭ്രമയുഗം' ആദ്യ ചിത്രം