മുംബൈ:ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കസ്റ്റംസ്. എസ്ആര്‍കെയുടെ അംഗരക്ഷകനായ രവി സിംഗിനെയാണ് കസ്റ്റംസ് നിയമങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് തടഞ്ഞത്. ഷാര്‍ജ പുസ്‌തകോത്സവത്തില്‍ പങ്കെടുത്ത് ദുബായില്‍ നിന്നും വെളളിയാഴ്‌ച രാത്രിയാണ് തന്‍റെ ടീമിനൊപ്പം ഷാരൂഖ് മുംബൈയില്‍ എത്തിയത്.
ഷാരൂഖിന് പിന്നാലെ ബോഡിഗാർഡ് രവി സിംഗ് ലഗേജുമായി വീട്ടിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് എട്ടാം നമ്പർ ഗേറ്റിൽ പരിശോധനയ്ക്കായി താരത്തിന്‍റെ അംഗരക്ഷകനെ കസ്‌റ്റംസ് തടഞ്ഞു. ബാഗേജ് ചെക്കിങ് പോയിന്‍റിൽ വച്ച് രവി സിംഗിന്‍റെ പക്കൽ രണ്ട് ആഡംബര വാച്ചുകളും നാല് ഒഴിഞ്ഞ വാച്ച് ബോക്‌സുകളും ഉണ്ടായിരുന്നു. ഇതുകൂടാതെ ലഗേജിൽ ഐവാച്ച് സീരീസ് 8 ന്‍റെ ഒരു ഒഴിഞ്ഞ ബോക്‌സും ഉണ്ടായിരുന്നു.