കേരളം

kerala

ETV Bharat / entertainment

ഷാരൂഖ് ഖാന്‍ മുതല്‍ കാര്‍ത്തിക്ക് ആര്യന്‍ വരെ; ലോകകപ്പില്‍ മിശിഹ മുത്തമിട്ട നിമിഷം ആഘോഷമാക്കി ബോളിവുഡ് - ഫുട്‌ബോള്‍ ലോകകപ്പ്

ലയണല്‍ മെസിയും കൂട്ടരും ലോകകപ്പ് കിരീടമണിഞ്ഞപ്പോള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ച് ടീമിന് ആശംസകളുമായെത്തി

Qatar world cup  Bollywood celebrities reaction  argentinas victory  football world cup  FIFA World Cup 2022  karthik aryan  bhoomi pednekar  shah ruk khan  anil kapoor  preethi sinra  karishma kapoor  anany apande  sushmitha sen  Randeep hooda  ബോളിവുഡ് താരങ്ങള്‍  ലയണല്‍ മെസി  Lionel messi  mbappe  കാര്‍ത്തിക്ക് ആര്യന്‍  ഭൂമി പേട്‌നേക്കര്‍  അനില്‍ കപൂര്‍  കരീഷ്‌മ കപൂര്‍  അനന്യ പാണ്ഡെ  രണ്‍ദീപ് ഹൂഡ  സുസ്‌മിത സെന്‍  പ്രീതി സിന്‍റ  ഖത്തര്‍ ലോകകപ്പ്  ഫുട്‌ബോള്‍ ലോകകപ്പ്  എംബാപ്പെ
ലോകകപ്പില്‍ മിശിഹ മുത്തമിട്ട നിമിഷം ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

By

Published : Dec 19, 2022, 12:26 PM IST

മുംബൈ: അര്‍ജന്‍റീന ലോകകപ്പ് വിജയകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ആരാധകര്‍ക്ക് ഉത്സവ നിമിഷമായിരുന്നു. മറ്റ് ടീമുകളുടെ ആരാധകര്‍ പോലും എഴുന്നേറ്റു നിന്ന് കയ്യടിച്ചപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്കും തങ്ങളുടെ ആവേശം അടക്കാനായില്ല. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സന്തോഷം പങ്കുവച്ച് അർജന്‍റീനൻ ടീമിന് ആശംസകളുമായെത്തി.

കാര്‍ത്തിക്ക് ആര്യന്‍: 'എന്തൊരു മികച്ച പ്രകടനമായിരുന്നു! ഇതിഹാസ താരം ലയണല്‍ മെസിയ്‌ക്ക് അഭിനന്ദനങ്ങള്‍' എന്ന കുറിപ്പോടു കൂടി ലയണല്‍ മെസിയുടെ ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചു. തലയില്‍ കിരീടമണിഞ്ഞു നില്‍ക്കുന്ന മെസിയുടെ മറ്റൊരു ചിത്രത്തിനൊപ്പം തന്‍റെ വരാനിരിക്കുന്ന 'ഷെഹ്‌ഷദ' എന്ന ചിത്രത്തിന്‍റെ പേരും ഹാഷ്‌ടാഗായി കാര്‍ത്തിക്ക് ആര്യന്‍ പങ്കുവെച്ചു.

കാര്‍ത്തിക്ക് ആര്യന്‍
കാര്‍ത്തിക്ക് ആര്യന്‍

ഭൂമി പേട്‌നേക്കര്‍: 'ദും ലെഗാ കേ ഹൈഷ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി പേട്‌നേക്കര്‍ ലോകകപ്പ് ട്രോഫിയില്‍ മുത്തമിടുന്ന മെസിയുടെ ചിത്രം 'ഇതിഹാസ താരം' എന്ന കുറിപ്പോടുകൂടിയാണ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഭൂമി പേട്‌നേക്കര്‍

ഷാരൂഖ് ഖാന്‍: തന്‍റെ കുട്ടിക്കാലത്തെ ലോകകപ്പ് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതോടൊപ്പം മെസിയുടെ സാമാര്‍ഥ്യത്തെയും കഠിനാധ്വാനത്തെയും വാഴ്ത്തിക്കൊണ്ടാണ് താരം സന്തോഷം പങ്കുവെച്ചത്. 'മികച്ച ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഒരു യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്‍റെ കുട്ടിക്കാലത്ത് ഒരു കൊച്ചു ടിവിയില്‍ ലോകകപ്പ് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അതേ ആകാംഷയാണ് എന്‍റെ കുട്ടികളോടൊപ്പം ഇരുന്ന് ഈ ലോകകപ്പ് കാണുമ്പോള്‍. കഴിവിനെയും കഠിനാധ്വാനത്തെയും സ്വപ്‌നത്തെയും വിശ്വസിക്കാന്‍ പഠിപ്പിച്ചതിന് മെസിയ്‌ക്ക് നന്ദി' എന്ന് താരം ട്വീറ്റ് ചെയ്‌തു.

ഷാരൂഖ് ഖാന്‍

അനില്‍ കപൂര്‍:ഫുട്‌ബോളിനോടും മത്സരത്തോടുമുള്ള അമിതമായ ഇഷ്‌ടം ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂറിന്‍റെ ട്വീറ്റില്‍ പ്രകടമായിരുന്നു. 'എന്തൊരു മികച്ച കളിയും എന്തൊരു മികച്ച പ്രകടനവുമായിരുന്നു. ലോകകപ്പിന്‍റെ അവസാന മത്സരം ഇതിലും നന്നായി പൂര്‍ത്തിയാക്കുക സാധ്യമല്ല. പ്രത്യേകിച്ച് എല്ലാ കാലത്തെയും മികച്ച പ്രതിഭയായ മെസിയ്‌ക്ക്' എന്ന് താരം ട്വീറ്റില്‍ കുറിച്ചു.

അനില്‍ കപൂര്‍

കരിഷ്‌മ കപൂര്‍: ലോകകപ്പ് ട്രോഫിയോടൊപ്പമുള്ള അര്‍ജന്‍റീനൻ താരങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവെയ്‌ക്കുകയുണ്ടായി. 'ഇതിഹാസ മത്സരം' എന്ന തലക്കെട്ടില്‍ നീല ഹാര്‍ട്ട് ഇമോജിയും സ്‌റ്റോറിയില്‍ താരം ഉള്‍പെടുത്തിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിന്‍റെ ഗോള്‍ഡണ്‍ ബൂട്ട് അവാര്‍ഡ് ജേതാവായ എംബാപ്പെയെയും അതേ സ്‌റ്റോറിയില്‍ തന്നെ താരം അഭിനന്ദിക്കുന്നുണ്ട്.

കരീഷ്‌മ കപൂര്‍

അനന്യ പാണ്ഡെ: ലൈഗര്‍ സിനിമയിലൂടെ ശ്രദ്ധേയയായ താരം അനന്യ പാണ്ഡെ, മെസിയും ടീമംഗങ്ങളും ട്രോഫിയുമായി നില്‍ക്കുന്ന ചിത്രമാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റേറിയായി പങ്കുവെച്ചത്. G.O.A.T Great of all times ( എല്ലാക്കാലത്തും മികച്ചത്) എന്ന് സൂചിപ്പിക്കുന്നതിനായി ഒരു ആടിന്‍റെ ഇമോജിയും സ്‌റ്റോറിയില്‍ താരം പങ്കുവെച്ചിരുന്നു.

അനന്യ പാണ്ഡെ

രണ്‍ദീപ് ഹൂഡ: ലോകകപ്പ് ഫൈനലിലെ മികച്ച പോരാട്ടത്തില്‍ മെസിയെയും എംബാപ്പെയെയും അഭിനന്ദിച്ചുകൊണ്ടാണ് 'ഹൈവേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ട്വീറ്റ് ചെയ്‌തത്. 'ഉയര്‍ന്ന തലത്തില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കണം എന്ന മെസിയുടെ സ്വപ്‌നത്തിന് പ്രതിഫലം ലഭിച്ചു. എംബാപ്പെ നിങ്ങള്‍ നന്നായി തന്നെ കളിച്ചു. ഒരു താരത്തെപ്പോലെ നിങ്ങള്‍ ഫൈനലില്‍ തിളങ്ങി' എന്ന് താരം കുറിച്ചു.

രണ്‍ദീപ് ഹൂഡ

സുസ്‌മിത സെന്‍: ലോകകപ്പ് ട്രോഫിയില്‍ മുത്തമിടുന്ന മെസിയുടെ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ച ബോളിവുഡ് താരം ഇമോജികളിലൂടെയാണ് തന്‍റെ സന്തോഷം പങ്കുവെച്ചത്. എന്തൊരു മികച്ച ലോകകപ്പ് മത്സരമായിരുന്നു എന്ന കുറിപ്പോടുകൂടി#argentina Proud of you #hatsoff #teamspirit #definitionoflegend #fifaworldcup2022 #champions #tearsofjoy #duggadugga എന്ന ഹാഷ്‌ടാഗിലായിരുന്നു താരം ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ് പങ്കുവെച്ചത്.

സുസ്‌മിത സെന്‍

പ്രീതി സിന്‍റ:'എന്തൊരു വിസ്‌മയകരമായ ഫൈനലായിരുന്നു. മെസി നിങ്ങള്‍, നിങ്ങളുടെ ആഗ്രഹം സഫലീകരിച്ചു. അര്‍ജന്‍റീന നന്നായി തന്നെ കളിച്ചു'. എന്ന കുറിപ്പോടുകൂടി താരം ട്വിറ്ററില്‍ കുറിച്ചു.

പ്രീതി സിന്‍റ

ABOUT THE AUTHOR

...view details