മുംബൈ: ഗണേശ് ചതുർത്ഥി ആഘോഷങ്ങള്‍ക്കുശേഷം മുംബൈയിലെ ബീച്ചുകള്‍ വൃത്തിയാക്കാന്‍ കൂടുമെന്നറിയിച്ച് ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്ര. പരിസ്ഥിതിക്ക് ദോഷം വരുത്താതെ ഗണേഷോത്സവം ആഘോഷിക്കുന്നതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു താരത്തിന്‍റെ പ്രതികരണം. ജ്ഞാനത്തിന്‍റെയും, ഐശ്വര്യത്തിന്‍റെയും പ്രതീകമാണ് ഗണപതി ബപ്പ എന്നറിയിച്ച താരം മഹത്തരമായ ഉത്സവം ആഘോഷിക്കുമ്പോള്‍ അതിനുശേഷം എന്ത് സംഭവിക്കുമെന്ന് നമ്മള്‍ മറക്കുന്നുവെന്നും പരിനീതി ചോപ്ര അറിയിച്ചു.
'ബീച്ചുകള്‍ വൃത്തിയാക്കൂ, ഗണേശനെ സന്തോഷിപ്പിക്കൂ' ശുചീകരണ യജ്ഞത്തിനൊരുങ്ങി പരിനീതി ചോപ്ര - പ്ലാസ്‌റ്റർ ഓഫ് പാരീസ്
ഗണേശ് ചതുർത്ഥിക്ക് മുന്നോടിയായി മുംബൈയിലെ ബീച്ചുകള്‍ വൃത്തിയാക്കാനൊരുങ്ങി ബോളിവുഡ് നായിക പരിനീതി ചോപ്ര
എല്ലാ വർഷവും ഗണേശ് ചതുര്‍ത്ഥിയുടെ വേളയില്‍ വന്‍തോതിലുള്ള മാലിന്യങ്ങളാണ് വെള്ളത്തിലെത്തുന്നത്. ഇത് കടലിനെ മലിനമാക്കുക മാത്രമല്ല, ജലജീവികളുടെ കൂട്ടമരണം ഉള്‍പ്പടെയുള്ള നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞു. അതേസമയം, ഉത്സവം സമ്പൂര്‍ണ ശക്തിയോടെ ആഘോഷിക്കുമ്പോള്‍, കടൽ ജീവികളെയും ഭൂമിയെയും സംരക്ഷിക്കാന്‍ ഉത്തരവാദിത്തത്തോടെ വൃത്തിയാക്കുന്നതിലും അതേ ഊര്‍ജ്ജം ഉണ്ടാകണമെന്നും താരം വ്യക്തമാക്കി.
ഗണപതി വിഗ്രഹങ്ങൾ പൊതുവെ കളിമണ്ണ്, പ്ലാസ്‌റ്റർ ഓഫ് പാരീസ് (പിഒപി), പ്ലാസ്റ്റിക്, സിമന്റ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വിഗ്രഹങ്ങൾ അലങ്കരിക്കുന്നതിനായി പെയിന്റുകളും പൂക്കളും മറ്റും ഉപയോഗിക്കുന്നു. ഗണേഷോത്സവത്തിന്‍റെ ഭാഗമായി വിഗ്രഹങ്ങള്‍ക്കൊപ്പം ഇവ കൂടി വെള്ളത്തിലേക്ക് ഒഴുക്കിവിടാറുണ്ട്. ഇത് ആവാസവ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്‌ടിക്കുമെന്നറിയിച്ചാണ് പരിനീതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവ്‌ജയ് ഫൗണ്ടേഷനുമായും ഭാംല ഫൗണ്ടേഷനുമായും കൈകോര്‍ക്കുന്നത്. സെപ്തംബർ 10 ന് ബീച്ചുകൾ വൃത്തിയാക്കാനും, മാലിന്യമുക്തമാക്കാനും തന്നോടൊപ്പം ചേരൂ എന്നറിയിച്ച പരിനീതി ചോപ്ര ഇത് ഗണേശനെ വല്ലാെത സന്തോഷിപ്പിക്കുമെന്നും അറിയിച്ചു.