കേരളം

kerala

ETV Bharat / entertainment

താരങ്ങള്‍ പ്രതിഫലം കുറച്ചാല്‍ ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരും, സഫര്‍ സയിദ് ഇസ്‌ലാം - ബിജെപി

വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച് പുറത്തിറങ്ങിയ പല ഹിന്ദി സിനിമകളും ബോക്‌സോഫിസില്‍ തുടരെ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ച് ബിജെപി വക്താവ് രംഗത്തെത്തിയത്.

BJP leader suggests Bollywood stars should charge reasonable fee  bjp leader Syed Zafar Islam  Bollywood  സഫര്‍ സയിദ് ഇസ്‌ലാം  ബിജെപി  ബോളിവുഡ്
താരങ്ങള്‍ പ്രതിഫലം കുറച്ചാല്‍ ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരും, സഫര്‍ സയിദ് ഇസ്‌ലാം

By

Published : Aug 16, 2022, 4:51 PM IST

ന്യൂഡല്‍ഹി:തുടരെ ബോക്‌സോഫിസില്‍ പരാജയമാകുന്ന ബോളിവുഡ് സിനിമ മേഖലയെ കരകയറ്റാനുള്ള നിര്‍ദേശങ്ങളുമായി ബിജെപി വക്താവ് സഫര്‍ സയിദ് ഇസ്‌ലാം. ഓരോ സിനിമയിലും അഭിനയിക്കുന്നതിനായി താരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്നാണ് സയിദ് ഇസ്‌ലാമിന്‍റെ നിര്‍ദേശം. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കുറഞ്ഞ ചെലവില്‍ മികച്ച കണ്ടന്‍റുകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത് എന്ന യാഥാര്‍ഥ്യം സിനിമ മേഖല മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താരങ്ങള്‍ ന്യായമായ പ്രതിഫലം ഈടാക്കാന്‍ ആരംഭിച്ചാല്‍, നിര്‍മാതാക്കള്‍ക്ക് ദേശീയ താത്‌പര്യങ്ങളുള്ള മികച്ച സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഒടിടി ആളുകൾക്ക് ലഭ്യമായ മികച്ചതും ചെലവ് കുറഞ്ഞതുമായ ഓപ്‌ഷനാണെന്ന് ഓർമിക്കുക എന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ABOUT THE AUTHOR

...view details