സൽമാൻഖാനും പൂജാ ഹെഗ്‌ഡെയും ഒന്നിക്കുന്ന കിസി കാ ഭായ് കിസി കി ജാനിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. 'ബില്ലി ബില്ലി' എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് സല്‍മാന്‍ ഖാന്‍ തന്‍റെ പേജുകളില്‍ പങ്കുവച്ചു. "ഈ ഗാനം നിങ്ങളിൽ പുഞ്ചിരി വിടർത്തുമെന്നും നിങ്ങളെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു' എന്ന് വീഡിയോ പോസ്റ്റ് ചെയ്‌ത് സല്‍മാന്‍ ഖാന്‍ കുറിച്ചു.
ഗാനത്തിന്‍റെ വീഡിയോയിൽ ചുവന്ന നിറമുള്ള വസ്‌ത്രത്തിൽ വളരെ ഉത്സാഹിയായി നൃത്തം ചെയ്യുന്ന പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം ചുവടുവയ്‌ക്കുന്ന സൽമാനും വളരെ സുന്ദരനായി കാണപ്പെട്ടു. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയത്. റെഡ് ഹാർട്ടും ഫയർ ഇമോജികളും കമന്‍റ് ബോക്‌സില്‍ ഇവര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നു.
ആധുനിക ശൈലിയിൽ പുതുതലമുറക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലാണ് ആവേശകരമായ ഈ പഞ്ചാബിഗാനം ഒരുക്കിയിരിക്കുന്നത്. ഭാൻഗ്രയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന പഞ്ചാബി ഗായകൻ സുഖ്ബീറാണ് ബില്ലി ബില്ലി അഖ് പാടിയിരിക്കുന്നത്. 'ചാർട്ട്ബസ്റ്റർ ഗാനം' (ഹിറ്റ് ഗാനം) എന്നാണ് ആരാധകരിൽ ഒരാൾ കമൻ്റ് ചെയ്‌തത്. 'നെഞ്ചത്ത് തീകൊളുത്തി' എന്നായിരുന്നു മറ്റൊരു ആരാധകൻ്റ കമൻ്റ്.