കേരളം

kerala

ETV Bharat / entertainment

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ ഒരുമിച്ച് 'തങ്കം' തുടങ്ങി, ബിജു മേനോന്‍-വിനീത് ശ്രീനിവാസന്‍ ടീമിന്‍റെ പുതിയ സിനിമ - സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ ഒന്നിച്ച തങ്കം തുടങ്ങി

ഒരിടവേളയ്‌ക്ക് ശേഷം ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ വരുന്ന ചിത്രമാണ് 'തങ്കം'. വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നു.

biju menon vineeth sreenivasan thankam movie shooting started  state award winners together movie thankam started  thankam movies shooting started  തങ്കം സിനിമ ഷൂട്ടിങ് ആരംഭിച്ചു  സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ ഒന്നിച്ച തങ്കം തുടങ്ങി  ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍ സിനിമ തങ്കം ആരംഭിച്ചു
സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ ഒരുമിച്ച്, ബിജു മേനോന്‍-വിനീത് ശ്രീനിവാസന്‍ ടീമിന്‍റെ 'തങ്കം' തുടങ്ങി

By

Published : May 29, 2022, 5:52 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ദിവസം അവാര്‍ഡ് ജേതാക്കള്‍ ഒരുമിച്ചുളള ഒരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'തങ്കം' എന്ന പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടിയ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, കലാസംവിധായകന്‍ ഗോകുല്‍ ദാസ്, നടി ഉണ്ണിമായ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ചിത്രമാണ് പുറത്തുവന്നത്.

ഉണ്ണിമായ പ്രസാദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറി. ഫോട്ടോയില്‍ ഉളളവര്‍ക്കെല്ലാം ഇത്തവണ വിവിധ വിഭാഗങ്ങളിലായി സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ബിജു മേനോന്‍ മികച്ച നടനായപ്പോള്‍ ജോജിയുടെ സംവിധാനത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായും വിനീത് ശ്രീനിവാസന്‍റെ 'ഹൃദയം' മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

ജോജിയിലൂടെ മികച്ച അവലംബിത തിരക്കഥയ്‌ക്കുളള പുരസ്‌കാരം ശ്യാം പുഷ്‌കരനും മികച്ച സ്വഭാവ നടിയായി ഉണ്ണിമായ പ്രസാദും, കലാസംവിധായകനായി ഗോകുല്‍ദാസും പുരസ്‌കാരങ്ങള്‍ നേടി. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഇവരെല്ലാം ഒന്നിക്കുന്ന 'തങ്കം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് 'തങ്കം'. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

വര്‍ക്കിങ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളാണ് നിര്‍മ്മാണം. 2019 ഒക്‌ടോബറില്‍ പ്രഖ്യാപനം നടത്തിയ പ്രോജക്‌ടാണ് തങ്കം. എന്നാല്‍ അന്ന് ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നീ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഫഹദിനും ജോജുവിനും പകരമായി ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നീ താരങ്ങള്‍ സിനിമയില്‍ എത്തി. ഫഹദിനെ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ അണിയറക്കാര്‍ വിനീത് ശ്രീനിവാസനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഹൃദയം സിനിമയുടെ തിരക്കുകളിലേക്ക് വിനീത് പോയ സമയത്ത് താരനിര മാറ്റുകയായിരുന്നു അണിയറക്കാര്‍. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'തങ്കം'. ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്‌ക്ക് ബിജിബാല്‍ സംഗീതവും കിരണ്‍ ദാസ് എഡിറ്റിങും നിര്‍വഹിക്കുന്നു.

ABOUT THE AUTHOR

...view details