കേരളം

kerala

ETV Bharat / entertainment

ത്രെഡ് കേട്ടപ്പോള്‍ തന്നെ കൗതുകം തോന്നിയെന്ന് ഫഹദ് ; ആ ടീമിനൊപ്പം ഒരു പടം ആഗ്രഹിച്ചിരുന്നുവെന്ന് ബിജു മേനോന്‍ - തങ്കം

Thankam first look: ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ തങ്കം വരുന്നു. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്‌റ്റുഡിയോസിന്‍റെ നാലാമത്തെ ചിത്രമാണിത്

Biju Menon Vineeth Sreenivasan movie Thankam  Thankam first look poster  Thankam  Biju Menon Vineeth Sreenivasan movie  ആദ്യ ദിനം തന്നെ കൗതുകം തോന്നിയെന്ന് ഫഹദ്  ഫഹദ്  ഫഹദ് ഫാസില്‍  ബിജു മേനോന്‍  വിനീത് ശ്രീനിവാസന്‍  അപര്‍ണ ബാലമുരളി  Fahadh Faasil  Biju Menon  Vineeth Sreenivasan  Aparna Balamurali  Dileep Pothen  ദിലീഷ്‌ പോത്തന്‍  Celebrities shares Thankam first look  Biju Menon about Thankam  Fahadh Faasil about Thankam thread  Thankam theatre release  Thankam produced by Bhavana Studios  Girish Kulkarni in Thankam  Thankam crew  Thankam first look  തങ്കം  തങ്കം ഫസ്‌റ്റ് ലുക്ക്
ത്രെഡ് കേട്ട ആദ്യ ദിനം തന്നെ കൗതുകം തോന്നിയെന്ന് ഫഹദ്; ആ ടീമിനൊപ്പം ഒരു പടം ആഗ്രഹിച്ചിരുന്നുവെന്ന് ബിജു മേനോന്‍

By

Published : Dec 11, 2022, 12:17 PM IST

Thankam first look poster: ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'തങ്കം'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പോസ്‌റ്ററിലുള്ളത്.

Celebrities shares Thankam first look: ഫഹദ് ഫാസില്‍, ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി ഷെയിന്‍ നിഗം തുടങ്ങി നിരവധി താരങ്ങള്‍ 'തങ്കം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'തങ്കം' ടീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫസ്‌റ്റ് ലുക്കുമായി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ബിജു മേനോന്‍, ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി ഉള്‍പ്പടെയുള്ളവര്‍ ലഘു കുറിപ്പും ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Biju Menon about Thankam: ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നീ കൂട്ടുകെട്ടില്‍ താനൊരു ചിത്രം ആഗ്രഹിച്ചിരുന്നു എന്നാണ് ബിജു മേനോന്‍ പറയുന്നത്. 'തങ്കം... ഈ ടീമിന്‍റെ കൂടെ ഒരു പടം ഞാൻ ആഗ്രഹിച്ചിരുന്നതാണ്. ഷൂട്ട് സമയത്ത് ഞങ്ങൾക്കുണ്ടായ നല്ല എക്സ്പീരിയൻസ് തിയേറ്ററിൽ നിങ്ങൾക്കും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. സ്നേഹപൂർവം' - ബിജു മേനോന്‍ കുറിച്ചു.

Fahadh Faasil about Thankam thread: 'ഈ ത്രെഡ് കേട്ട ആദ്യ ദിനം തന്നെ ശരിക്കും കൗതുകം തോന്നി. ബിഗ് സ്‌ക്രീനിൽ തങ്കം എക്‌സ്‌പീര്യന്‍സ് ചെയ്യാന്‍ ഞാൻ കാത്തിരിക്കുകയാണ്.' -ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് ഫഹദ് ഫാസില്‍ കുറിച്ചു.

Thankam theatre release: ക്രൈം ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2019ലായിരുന്നു ചിത്ര പ്രഖ്യാപനം. നവാഗതനായ സഹീദ് അരാഫത്താണ് സിനിമയുടെ സംവിധാനം.

Thankam produced by Bhavana Studios: ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഇവരുടെ നിര്‍മാണ കമ്പനിയായ ഭാവന സ്‌റ്റുഡിയോസിന്‍റെ നാലാമത്തെ ചിത്രം കൂടിയാണ് 'തങ്കം'. 'ജോജി'ക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

Girish Kulkarni in Thankam: മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. 'ദംഗല്‍', 'അഗ്ലി' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഗിരീഷ് കുല്‍ക്കര്‍ണി. അന്തരിച്ച, ഹാസ്യ താരം കൊച്ചു പ്രേമനും സിനിമയിലുണ്ട്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി എന്നിവര്‍ക്കുപുറമെ മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടും.

Thankam crew: ഗൗതം ശങ്കര്‍ ഛായാഗ്രഹണവും, കിരണ്‍ ദാസ് എഡിറ്റിംഗും, ബിജിബാല്‍ സംഗീതവും നിര്‍വഹിക്കും. ഗോകുല്‍ ദാസ് ആണ് കലാസംവിധാനം. റോണക്‌സ്‌ സേവ്യര്‍ ആണ് മേക്കപ്പ്. മഷര്‍ ഹംസ കോസ്‌റ്റ്യൂമും ഗണേഷ് മാരാര്‍ സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കും.

ABOUT THE AUTHOR

...view details