ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ പുതിയ സിനിമയുമായി ആഷിഖ് ഉസ്‌മാൻ (Ashiq Usman) എത്തുന്നു. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തുണ്ട്’ (Thund) എന്ന ചിത്രമാണ് ആഷിഖ് ഉസ്‌മാന്‍റെ പുതിയ പ്രൊജക്‌ട്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
മലയാളികളുടെ പ്രിയ താരം ബിജു മേനോൻ (Biju Menon) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 'തല്ലുമാല, അയൽവാശി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന 15-ാമത് ചിത്രമാണ് ‘തുണ്ട്’. പ്രശസ്‌ത ഛായാഗ്രാഹകൻ ജിംഷി ഖാലിദും ഈ ചിത്രത്തില്‍ നിർമാണ പങ്കാളിയാണ്.
സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. 'തുണ്ടി'ന് വേണ്ടി സംഗീതം ഒരുക്കുന്നത് വിഷ്‌ണു വിജയ് ആണ്. എഡിറ്റിങ് നമ്പു ഉസ്‌മാനും നിർവഹിക്കുന്നു.
ഗാനരചന - മു.രി (മുഹ്‌സിൻ പരാരി), ആർട് - ആഷിഖ് എസ്., സൗണ്ട് ഡിസൈൻ - വിക്കി കിഷൻ, ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി - ഷോബി പോൾരാജ്, ആക്ഷൻ - ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ർ - ഹാരിഷ് ചന്ദ്ര, സ്റ്റിൽ - രോഹിത് കെ. സുരേഷ്, വിതരണം - സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ - ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ, ഡിസൈൻ ഓൾഡ്‌മങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.