ബിജു മേനോനും Biju Menon, സുരാജ് വെഞ്ഞാറമ്മൂടും Suraj Venjaramoodu, കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ - മോഷന്‍ പോസ്റ്റര്‍ റിലീസ് നാളെ. ടൊവിനോ നായകനായ 'മറഡോണ' ഒരുക്കിയ വിഷ്‌ണുനാരായണ്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസ്, ചിത്രത്തിന്‍റെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും നാളെ വൈകീട്ട് നാലിന് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യും.
'മറഡോണ'യ്ക്ക് Maradona,ശേഷം വിഷ്‌ണുനാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് കണ്ണന്‍ Anup Kannan, സ്‌റ്റോറീസാണ് സിനിമയുടെ നിര്‍മാണം. 'ഒരു മെക്‌സിക്കന്‍ അപാരത'യ്‌ക്ക് Oru Mexican Aparatha, ശേഷം അനൂപ് കണ്ണന്‍ സ്‌റ്റോറീസ് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
സിനിമയുടെ പൂജയും സ്വിച്ചോണും എറണാകുളം കാക്കനാട് വച്ചായിരുന്നു നടന്നത്. ബിജു മേനോനും, സുരാജ് വെഞ്ഞാറമ്മൂടും ചേര്‍ന്നായിരുന്നു ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്. സംവിധായകന്‍ ദിലീഷ് പോത്തന്‍ Dileesh Pothan സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു.
ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍, സംവിധായകന്‍ വിഷ്‌ണു നാരായണ്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍, നിര്‍മാതാവ് രേണു, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത്. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും നാളെ റിലീസ് ചെയ്യും ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍ ജോസ്, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുണ്ട്. രാജേഷ് ഗോപിനാഥിന്‍റേതാണ് തിരക്കഥ. സുഷിന്‍ ശ്യാം സംഗീതവും ഒരുക്കും. മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍, ടോബി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുക. അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെബീര്‍ മലവട്ടത്ത്, ആര്‍ട്ട് ഡയറക്‌ടര്‍ - ഇന്ദുലാല്‍, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, കോസ്‌റ്റ്യൂം - സുനില്‍ ജോര്‍ജ്, ആക്ഷന്‍ - പിസി സ്‌റ്റണ്ട്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ശ്രീജിത്ത് നായര്‍, സുനിത് സോമശേഖരന്‍, ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്, സ്‌റ്റില്‍സ് - രാഹുല്‍ എം.സത്യന്‍, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.
Also Read:രണ്ട് ഷെഡ്യൂള്‍, 75 ദിനങ്ങള്‍ ; ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയ്‌ക്ക് പാക്കപ്പ്
അതേസമയം 'എന്നാലും എന്‍റെ അളിയാ', 'എങ്കിലും ചന്ദ്രികേ', 'ഹിഗ്വിറ്റ', 'മദനോത്സവം' എന്നിവയാണ് ഈ വര്‍ഷം സുരാജ് വെഞ്ഞാറമ്മൂടിന്‍റേതായി റിലീസിനെത്തിയ ചിത്രങ്ങള്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് 'മദനോത്സവം'. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ് ചിത്രം. അതേസമയം 'തങ്കം' ആണ് ബിജു മേനോന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.