കേരളം

kerala

ETV Bharat / entertainment

വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതില്‍ വിലപിച്ച് വികാര നിര്‍ഭര കുറിപ്പുമായി ബിഗ്‌ ബി - Fans commented on Amitabh Bachchan post

Amitabh Bachchan pens emotional note: വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതിന്‍റെ ദു:ഖം രേഖപ്പെടുത്തി അമിതാഭ്‌ ബച്ചന്‍. ബ്രിട്ടീഷ് ഇനത്തില്‍ പെടുന്ന ലാബ്രഡോർ ആയിരുന്നു താരത്തിന്‍റെ വളര്‍ത്തുനായ.

Amitabh Bachchan pens moving note  Amitabh Bachchan  Amitabh Bachchan pens  Big B pens emotional note  Amitabh Bachchan mourns the death of his pet  Big B  വികാര നിര്‍ഭര കുറുപ്പുമായി ബിഗ്‌ ബി  കുറുപ്പുമായി ബിഗ്‌ ബി  ബിഗ്‌ ബി  Amitabh Bachchan pens emotional note  അമിതാഭ്‌ ബച്ചന്‍  ബ്രിട്ടീഷ് ഇനത്തില്‍ പെടുന്ന ലാബ്രഡോർ  ലാബ്രഡോർ  Amitabh Bachchan Instagram post on pet  Amitabh Bachchan shares a pic with his pet  Fans commented on Amitabh Bachchan post  Amitabh Bachchan latest movies
വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതില്‍ വിലപിച്ച് വികാര നിര്‍ഭര കുറുപ്പുമായി ബിഗ്‌ ബി

By

Published : Nov 16, 2022, 1:53 PM IST

Updated : Nov 16, 2022, 7:42 PM IST

Big B pens emotional note: തന്‍റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‍. വളര്‍ത്തുനായ നഷ്‌ടപ്പെട്ട സങ്കടത്തില്‍ വികാരനിര്‍ഭര കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വളര്‍ത്തു നായയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് ഹൃദയഭേദകമായ കുറിപ്പ് നടന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Amitabh Bachchan Instagram post on pet: 'ഞങ്ങളുടെ ഒരു ചെറിയ സുഹൃത്ത്... ജോലിക്കിടെയുള്ള നിമിഷങ്ങള്‍.. പിന്നീട് അവന്‍ വളര്‍ന്നു. ഒടുവില്‍ അവന്‍ യാത്രയായി', ഇപ്രകാരം ഹിന്ദിയില്‍ കുറിച്ചു കൊണ്ടാണ് അമിതാഭ്‌ ബച്ചന്‍ ചിത്രം പോസ്റ്റ് ചെയ്‌തത്. അതേസമയം വളര്‍ത്തു നായയുടെ പേര് ബച്ചന്‍ വെളിപ്പെടുത്തിയിട്ടില്ല.

Amitabh Bachchan shares a pic with his pet: ബ്രിട്ടീഷ് ഇനത്തില്‍ പെടുന്ന ലാബ്രഡോർ ആണ് അമിതാഭ്‌ ബച്ചന്‍റെ വളര്‍ത്തുനായ. ചിത്രത്തില്‍ ലാബ്രഡോറിനെ സ്‌നേഹപൂര്‍വം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന അമിതാഭ്‌ ബച്ചനെയാണ് കാണാനാവുക. ബച്ചന്‍റെ ഈ പോസ്‌റ്റിന് പിന്നാലെ നിരവധി ഹൃദയസ്‌പര്‍ശിയായ സന്ദേശങ്ങളും, തകര്‍ന്ന ഹാര്‍ട്ട് ഇമോജികളുമായി ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തി.

Fans commented on Amitabh Bachchan post: 'സ്നേഹം പോലെ വിലപ്പെട്ടതാണ് വളർത്തുമൃഗങ്ങൾ', 'സ്നേഹത്തിന്‍റെ ശുദ്ധമായ പതിപ്പാണ് ഈ വളര്‍ത്തു മൃഗങ്ങള്‍ നല്‍കുന്ന സ്‌നേഹം', തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Amitabh Bachchan latest movies: സൂരജ്‌ ബര്‍ജത്യയുടെ 'ഊഞ്ചായി' ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബച്ചനെ കൂടാതെ അനുപം ഖേര്‍, ബൊമന്‍ ഇറാനി, നീന ഗുപ്‌ത, സരിക, പരിനീതി ചോപ്ര തുടങ്ങിയവരും 'ഊഞ്ചായി'ല്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. പ്രഭാസ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പമുള്ള 'പ്രോജക്‌ട്‌ ജെ' ആണ് അമിതാഭ്‌ ബച്ചന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Also Read:'നടക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞു'; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ബ്ലോഗിലൂടെ വിവരിച്ച് ബിഗ്‌ ബി

Last Updated : Nov 16, 2022, 7:42 PM IST

ABOUT THE AUTHOR

...view details