Bichu Thirumala death anniversary: മലയാളത്തിന്‍റെ പ്രിയ കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. മൂന്ന് പതിറ്റാണ്ടുകളോളം ആസ്വാദകർക്ക് വാക്കുകൾ കൊണ്ട് വിരുന്നൊരുക്കിയ കവിയും ഗാന രചയിതാവുമായിരുന്നു ബിച്ചു തിരുമല.
Bichu Thirumala early life: ശാസ്‌തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്‌ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സിജി ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13നാണ് ജനനം. ബി.ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ നാമം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും അദ്ദേഹം ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Bichu Thirumala career: 'ഭജ ഗോവിന്ദം' (1972) എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ 'ഭജ ഗോവിന്ദം' വെളിച്ചം കണ്ടിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആദ്യ രചന തന്നെ പെട്ടിക്കുള്ളിലായി. പിന്നീട് അദ്ദേഹം 'സ്‌ത്രീധനം' എന്ന ചിത്രത്തിനായി രചിച്ചതും വെളിച്ചം കണ്ടില്ല.