മുംബൈ (മഹാരാഷ്‌ട്ര): 2007ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമായ ഭൂൽ ഭുലയ്യ 2 ന്‍റെ ട്രെയിലർ പുറത്തിറങ്ങി. തുടർന്ന് ഭൂൽ ഭുലയ്യയിലെ അക്ഷയ് കുമാറിന്‍റെ പ്രകടനവുമായി പ്രേഷകർ താരതമ്യപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു എന്ന് നടൻ കാർത്തിക് ആര്യൻ പറഞ്ഞു. ചൊവ്വാഴ്‌ച (26.04.2022) നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആര്യൻ.
പ്രിയദര്‍ശനാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്കായി ഭൂല്‍ ഭുലയ്യ ഒരുക്കിയത്. അക്ഷയ് കുമാര്‍, വിനീത്, വിദ്യബാലന്‍, ഷൈനി ആഹുജ, അമീഷ പട്ടേല്‍, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇത് ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ കോമഡി ചിത്രമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളോട് നീതി പുലർത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഭൂൽ ഭുലയ്യയിലെ അക്ഷയ് കുമാറിനെ തനിക്കും ഇഷ്‌ടമായിരുന്നുവെന്നും, ഒന്നാം ഭാഗത്തിലെ സൂപ്പർസ്റ്റാറിന്‍റെ പ്രകടനവുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും ആര്യൻ പറഞ്ഞു. കാര്‍ത്തിക് ആര്യന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തബു, കിയാര അദ്വാനി, രാജ്‌പാല്‍ യാദവ് തുടങ്ങിയവര്‍ വേഷമിടുന്നു
ടി-സീരീസ്, സിനി 1 സ്റ്റുഡിയോ എന്നിവയുടെ ബാനറുകളിൽ ഭൂഷൻ കുമാർ, മുറാദ് ഖേതാനി, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ഭൂൽ ഭുലയ്യ 2 നിർമ്മിക്കുന്നത്. ഫർഹാദ് സാംജിയും ആകാശ് കൗശിക്കും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം മെയ് 20ന് റിലീസ് ചെയ്യും.
Also read: ഭൂല്‍ ഭുലയ്യ 2, മണിചിത്രത്താഴിന്‍റെ രണ്ടാം പതിപ്പ് റിലീസിനൊരുങ്ങി