മലയാള സിനിമ ലോകത്ത് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസ് (Bhavana Studios) ആവേശകരമായ പുതിയ ഒരു യാത്രയ്‌ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവും (Mamitha Baiju) കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രവുമായാണ് ഭാവന സ്റ്റുഡിയോസ് വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുന്നത്.
നസ്‌ലൻ - മമിത ചിത്രത്തിന് തുടക്കം ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. 'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഗിരീഷ് എഡി ആണ് (Girish A.D.) ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, കൊച്ചി, പൊള്ളാച്ചി എന്നീ നാല് സ്ഥലങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നിലവിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ഗിരീഷ് എഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച ബാനറിന് കീഴിൽ പുതിയ ചിത്രവുമായി ഗിരീഷ് എഡി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. അതേസമയം ചിത്രത്തിന്‍റെ ടൈറ്റിൽ ഇതുവരെയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.
നസ്‌ലൻ - മമിത ചിത്രത്തിന് തുടക്കം ഒരു റൊമാന്‍റിക് കോമഡിയായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസ് ആണ്.
ഷൂട്ടിങ് ഈ മാസം ആരംഭിക്കുമെന്ന് ഭാവന സ്‌റ്റുഡിയോസ് നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നും നിർമാതാക്കൾ പറഞ്ഞിരുന്നു. 'ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു, നന്ദി'- എന്ന് കുറിച്ചുകൊണ്ടാണ് ദിലീഷ് പോത്തൻ (Dileesh Pothan) പുതിയ ചിത്രത്തിന്‍റെ വരവറിയിച്ചത്.
നസ്‌ലൻ - മമിത ചിത്രത്തിന് തുടക്കം READ ALSO:പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് ; നായകനായി നസ്‌ലൻ, മമിത നായിക
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – രോഹിത് ചന്ദ്രശേഖർ, പ്രൊഡക്ഷൻ ഡിസൈനർ – വിനോദ് രവീന്ദ്രൻ, വരികൾ – സുഹൈൽ കോയ, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, ആക്ഷൻ കൊറിയോഗ്രഫി - സുമേഷ് & ജിഷ്‌ണു, കളറിസ്റ്റ് - രമേഷ് സി പി, വിഎഫ്എക്‌സ് - എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽസ് - ജാൻ ജോസഫ് ജോർജ്, വിതരണം - ഭാവന റിലീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ - ബെന്നി കട്ടപ്പന, ജോസ് വിജയ് - എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.