ഭാവന കേന്ദ്രകഥാപാത്രമായെത്തുന്ന 'റാണി' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് (Bhavana Starring Rani New Poster). ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹണി റോസ്, ഉർവശി, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം എന്നിവരും മുഖ്യ വേഷങ്ങളിൽ ഉണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ടുള്ളതാണ് പുതിയ പോസ്റ്റർ.
'റാണി' പുതിയ പോസ്റ്റർ പുറത്ത് 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാണി' (Rani movie directed by Shankar Ramakrishnan). ടൈറ്റിൽ അനൗൺസ്‌മെന്‍റ് മുതൽ തന്നെ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നടൻ പൃഥ്വിരാജിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ പുറത്തിറങ്ങിയത് (Rani title announcement).
ഇപ്പോഴിതാ പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് വെളിപ്പെടുത്തുന്ന പുതിയ പോസ്റ്റർ എത്തിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയായിരിക്കുകയാണ്. 'യഥാർഥ കഥ' (The Real Story) എന്ന ടാഗ്‌ലൈനുമായാണ് ചിത്രം എത്തുന്നത്. സംവിധായകൻ ശങ്കർ രാമകൃഷ്‌ണനൊപ്പം വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവരും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ശങ്കർ രാമകൃഷ്‌ണൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മാലാ പാർവ്വതി, അനുമോൾ, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, അംബി നീനാസം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു (Rani Cast). മേനാ മേലത്ത് ആണ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജോനാഥൻ ബ്രൂസ് ആണ്.
വിജയ ലക്ഷ്‌മി വെങ്കട്ടരാമൻ, ഉണ്ണികൃഷ്‌ണൻ രാജഗോപാൽ എന്നിവർ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്‍റെ എഡിറ്റർ. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം നിർവഹിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷിബു ഗംഗാധരൻ, പ്രൊഡക്ഷൻ ഡിസൈൻ - അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ് - ഇന്ദ്രൻസ് ജയൻ. സൗണ്ട് ഡിസൈൻ - നിതിൻ ആർ. മിക്‌സിങ് - എം ആർ രാജകൃഷ്‌ണൻ, വി.എഫ്.എക്‌സ് - അയ്റിസ് സ്റ്റുഡിയോ, സ്റ്റിൽസ് - ഹരി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, ഡബ്ബിങ് എൻജിനീയർ - ഷാജി മാധവൻ (സിൽവർലൈൻ സ്റ്റുഡിയോസ്), അസോസിയേറ്റ് ഡയറക്‌ടർ - നിതീഷ് നാരായണൻ, സ്റ്റുഡിയോ - ചിത്രാഞ്ജലി സ്റ്റുഡിയോസ്, ഡിസൈൻസ് - ആർട്ട് മോങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Rani Crew).
'വെള്ളാരപൂമല'യ്‌ക്ക് പുനരാവിഷ്‌കാരം: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'വരവേല്‍പ്പ്' എന്ന ചിത്രത്തിലെ 'വെള്ളാരപ്പൂമല മേലെ' എന്ന ഗാനം 34 വർഷങ്ങൾക്ക് ശേഷം പുതിയ ദൃശ്യ ചാരുതയോടെ വീണ്ടും എത്തി(Vellara Poomala Mele Revision). ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയിലൂടെയാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഗാനം വീണ്ടും പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത് (Nadhikalil Sundari Yamuna Vellara Poomala Mele Song).
സംഗീത സംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷൻ ഒരുക്കിയത് (Vellara Poomala Mele Revisited by Arun Muraleedharan). ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ് (Vellara Poomala Mele sung by Unni Menon).