Bermuda song studio cut: ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന ബര്‍മുഡയിലെ ലിറിക്കല്‍ വീഡിയോ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ ആലപിച്ച ചോദ്യചിഹ്നം പോലെ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ സ്‌റ്റുഡിയോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഫഹദ് ഫാസിലിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്‍റെ സ്‌റ്റുഡിയോ കട്ട് പുറത്തിറങ്ങിയ വിവരം ഷെയ്‌ന്‍ നിഗമും ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍ റെക്കോര്‍ഡിംഗ് സ്‌റ്റുഡിയോയില്‍ പാടുന്നതും ഷെയ്‌നിന്‍റെയും വിനയ് ഫോര്‍ട്ടിന്‍റെയും ചിത്രത്തിലെ ഏതാനും സീനുകള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മോഹന്‍ലാലിന്‍റെ ഗാനാലാപനത്തെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Chodiyachinnam Pole sung by Mohanlal: മോഹന്‍ലാല്‍ ഇതിന് മുമ്പും ടി.കെ രാജീവ് കുമാറിന്‍റെ സിനിമയ്‌ക്ക് വേണ്ടി പാടിയിട്ടുണ്ട്. രാജീവ് കുമാറിന്‍റെ തന്നെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലെ 'കൈതപ്പൂവിന്‍ കന്നികുറുമ്പിന്‍' എന്ന ഗാനവും മോഹന്‍ലാല്‍ പാടിയിരുന്നു. ഇന്നും മലയാളികളുടെ ഇഷ്‌ട ഗാനങ്ങളിലൊന്നാണ് ഇത്.
Musical comedy drama movie Bermuda: സംഗീതത്തിന് പ്രാധാന്യമുളള ചിത്രം കൂടിയാണ് 'ബര്‍മുഡ'. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കോമഡി ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഷെയ്‌ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.