കേരളം

kerala

ETV Bharat / entertainment

Behindd Movie Motion Poster: ഹൊറർ സസ്പെൻസ് ത്രില്ലര്‍ 'ബിഹൈൻഡ്ഡ്‌' മോഷന്‍ പോസ്‌റ്റര്‍ പുറത്ത് - സോണിയ അഗർവാള്‍

Sonia Agarwal back to movies: നീണ്ട ഇടവളയ്ക്ക് ശേഷം സിനിമയിലേയ്‌ക്കുള്ള സോണിയ അഗർവാളിൻ്റെ തിരിച്ചു വരവ് കൂടിയാണ് 'ബിഹൈൻഡ്ഡ്'.

Behindd Motion Poster  Behindd  Behindd First Look Poster  Sonia Agarwal back to movies  Behindd background  Behindd movie shooting ends  ബിഹൈൻഡ്‌ഡ്‌ മോഷന്‍ പോസ്‌റ്റര്‍  ബിഹൈൻഡ്‌ഡ്‌ സിനിമ  സോണിയ അഗർവാള്‍  horror suspense thriller movies
Behindd Motion Poster

By ETV Bharat Kerala Team

Published : Sep 16, 2023, 1:22 PM IST

തെന്നിന്ത്യൻ താരം സോണിയ അഗർവാളും ജിനു ഇ തോമസും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് 'ബിഹൈൻഡ്ഡ്‌' (Behindd). സിനിമയുടെ മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു (Behindd Motion Poster released).

വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിൻ ജോർജും തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തത്. നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്‌റ്ററായിരുന്നു 'ബിഹൈൻഡ്ഡി'ന്‍റേത് (Behindd First Look Poster).

Behindd background: മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക്, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയാനകമായ അനുഭവങ്ങളെ അതിജീവിക്കാനുള്ള ശ്രമവും അതിൻ്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രപശ്ചാത്തലം.

Also Read:Sonia Agarwal Behindd First Look സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ ; 'ബിഹൈൻഡ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Sonia Agarwal back to movies: നീണ്ട ഇടവളയ്ക്ക് ശേഷം സിനിമയിലേയ്‌ക്കുള്ള സോണിയ അഗർവാളിൻ്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം. 'ബിഹൈൻഡ്ഡി'ലൂടെ സോണി ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ്. 'കാതൽ കൊണ്ടേൻ', 'മധുരൈ', '7 G റെയ്‌ൻബോ കോളനി', 'പുതുപേട്ടൈ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമുള്ള സോണി അഗര്‍വാളിന്‍റെ പുതിയ ചിത്രം കൂടിയാണിത്.

പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു ആണ് സിനിമയുടെ നിര്‍മാണം. അമൻ റാഫിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഷിജ ജിനു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read:'കര്‍ട്ടന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി; ഉടന്‍ റിലീസെന്ന് അണിയറ പ്രവര്‍ത്തകര്‍

സംവിധായകന്‍ അമൻ റാഫിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മെറീന മൈക്കിൾ, നോബി മാർക്കോസ്, സുനിൽ സുഖദ, സിനോജ് വർഗീസ്, വികെ ബൈജു, ജെൻസൺ ആലപ്പാട്ട്, കണ്ണൻ സാഗർ, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Behindd movie shooting ends: വാഗമൺ, കുട്ടിക്കാനം, പൂമല, ഏലപ്പാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഒരേസമയം മലയാളം, തമിഴ്, തെലുഗു എന്നീ ഭക്ഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്ത്, സണ്ണി മാധവന്‍, ആരിഫ് ആൻസാർ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വൈശാഖ് രാജൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചീഫ് അസോസിയേറ്റ് - വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് മന്നലാംകുന്ന്, പിആർഒ - ശിവപ്രസാദ് പി, എഎസ് ദിനേശൻ എന്നിവരും നിര്‍വഹിക്കുന്നു.

Also Read:Chaaver Movie| 'ചാവേറിന്‍റെ അതിമനോഹരമായ കാഴ്‌ചയ്‌ക്ക് സാക്ഷിയാകൂ'; ദുരൂഹതകളുമായി മോഷന്‍ പോസ്‌റ്റര്‍

ABOUT THE AUTHOR

...view details