കേരളം

kerala

ETV Bharat / entertainment

ഒരു സാഹസിക കുടുംബ യാത്രയുമായി ബേസില്‍ ; ഫാലിമി റിലീസ് തീയതി പുറത്ത് - Falimy trailer

Basil Joseph movie Falimy release : കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഫാലിമി. ഒരു കുടുംബത്തിന്‍റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുന്നു..

Falimy movie  Falimy Release  Basil Joseph movie Falimy release  Basil Joseph movie  ഒരു സാഹസിക കുടുംബ യാത്രയുമായി ബേസില്‍  ഫാലിമി റിലീസ് തീയതി  റിലീസ് നവംബറില്‍ റിലീസ്  ബേസില്‍ ജോസഫ് ചിത്രം ഫാലിമി  Falimy trailer  Family drama movies malayalam
Basil Joseph movie Falimy release on this November

By ETV Bharat Kerala Team

Published : Nov 12, 2023, 7:27 PM IST

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് (Basil Joseph) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫാലിമി' (Falimy). സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബേസില്‍ ജോസഫ്‌ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് (Falimy Release).

നവാഗതനായ നിതീഷ് സഹദേവ് ആണ് സിനിമയുടെ കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ഫാലിമി. ഒരു കുടുംബത്തിന്‍റെ സാഹസിക യാത്രയാണ് ചിത്രപശ്ചാത്തലം.

Also Read:ഒരു കുടുംബ സാഹസിക യാത്രയിലേക്ക് ബേസിലും കൂട്ടരും ; ഫാലിമി ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരത്ത് നിന്നും കുടുംബസമേതം വാരാണസിയിലേക്ക് നടത്തുന്ന സാഹസിക യാത്രയും അതിനിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഫാലിമി പറയുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ സിനിമയുടെ രസകരമായ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു (Falimy trailer).

'ജയ ജയ ജയ ജയഹേ' സിനിമയുടെ വിജയത്തിന് ശേഷം ബേസില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ഫാലിമി'. ബേസിൽ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. ബേസിലിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, അഭിറാം രാധാകൃഷ്‌ണൻ, ജോമോൻ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read:Basil Joseph Falimy Official Teaser : ചിരി പടർത്താൻ അവർ വരികയായി; ബേസിലിന്‍റെ 'ഫാലിമി' ടീസറെത്തി

ചിയേഴ്‌സ് എന്‍റര്‍ടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, അമല്‍ പോൾസൺ, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ആദര്‍ശ് നാരായൺ, രംശി അഹമ്മദ്, ജോൺ പി അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് സഹ നിര്‍മാണം. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും ഡയലോഗുകളും ഒരുക്കിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് രാജ് ഇരിട്ടി, കലാസംവിധാനം - സുനില്‍ കുമാരൻ, കോസ്റ്റ്യൂം - വിശാഖ് സനല്‍ കുമാര്‍, മേക്കപ്പ് - സുധി സുരേന്ദ്രൻ, ഗാനരചന - മുഹ്സിൻ പരാരി, വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായര്‍, ഫിനാൻസ് കൺട്രോളര്‍ - വിഷ്‌ണു ദിലീപ് പുളിക്കല്‍, വിഎഫ്എക്‌സ് - പിക്ചോറിയല്‍ എഫ്എക്‌സ്, കളറിസ്‌റ്റ് - ജോയിനര്‍ തോമസ്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത്, വിതരണം - ഐക്കൺ സിനിമാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Basil Joseph Starrer Falimy First Look Poster : ഫാമിലിയല്ല, ഇത് 'ഫാലിമി' ; പുതിയ ചിത്രവുമായി ബേസിൽ, ഫസ്റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details