നടനും സംവിധായകനുമായ ബേസില്‍ ജോസഫ് (Basil Joseph) കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം 'ഫാലിമി'യുടെ (Falimy) സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് (Falimy censored with clean U).
ബേസില്‍ ജോസഫാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഫാലിമി'യുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് ബേസില്‍ ഫേസ്‌ബുക്കില്‍ ഇക്കാര്യം പങ്കുവച്ചത് (Falimy new poster). നവംബര്‍ 17നാണ് 'ഫാലിമി' തിയേറ്ററുകളില്‍ എത്തുന്നത് (Falimy Release). നവാഗതനായ നിതീഷ് സഹദേവ് ആണ് സിനിമയുടെ കഥയും സംവിധാനവും.
Also Read:ഒരു സാഹസിക കുടുംബ യാത്രയുമായി ബേസില്‍ ; ഫാലിമി റിലീസ് തീയതി പുറത്ത്
ഒരു ഫാമിലി ഡ്രാമ എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്‍റെ സാഹസിക യാത്രയും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രപശ്ചാത്തലം. തിരുവനന്തപുരത്ത് നിന്നും കുടുംബസമേതം വാരാണസിയിലേക്ക് നടത്തുന്ന സാഹസിക യാത്രയും അതിനിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് 'ഫാലിമി' പറയുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Falimy trailer). ജഗദീഷ്, മഞ്ജു പിള്ള എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. ബേസിലിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ഫാലിമിയില്‍ ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്. ഇവരെ കൂടാതെ സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിര്‍, അഭിറാം രാധാകൃഷ്‌ണൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Also Read:ഒരു കുടുംബ സാഹസിക യാത്രയിലേക്ക് ബേസിലും കൂട്ടരും ; ഫാലിമി ട്രെയിലര്‍ പുറത്ത്
'ജയ ജയ ജയ ജയഹേ' എന്ന സിനിമയ്‌ക്ക് ശേഷം ബേസില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ഫാലിമി'. ചിയേഴ്‌സ് എന്‍റര്‍ടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഗണേഷ് മേനോൻ, അമല്‍ പോൾസൺ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ആദര്‍ശ് നാരായൺ, രംശി അഹമ്മദ്, ജോൺ പി അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് സഹ നിര്‍മാണം. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും ഡയലോഗുകളും ഒരുക്കിയിരിക്കുന്നത്.
Also Read:Basil Joseph Falimy Official Teaser : ചിരി പടർത്താൻ അവർ വരികയായി; ബേസിലിന്‍റെ 'ഫാലിമി' ടീസറെത്തി
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് രാജ് ഇരിട്ടി, കലാസംവിധാനം - സുനില്‍ കുമാരൻ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം - വിശാഖ് സനല്‍ കുമാര്‍, ഗാനരചന - മുഹ്സിൻ പരാരി, വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സിങ് - വിപിൻ നായര്‍, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, ഫിനാൻസ് കൺട്രോളര്‍ - വിഷ്‌ണു ദിലീപ് പുളിക്കല്‍, കളറിസ്‌റ്റ് - ജോയിനര്‍ തോമസ്, വിഎഫ്എക്‌സ് - പിക്ചോറിയല്‍ എഫ്എക്‌സ്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത്, വിതരണം - ഐക്കൺ സിനിമാസ്.