മുംബൈ:മകളുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ആശംസയുമായി ബാഴ്‌സലോണ. സ്‌പാനിഷ് ഫുട്ബോൾ ക്ലബായ ബാഴ്‌സലോണ ട്വിറ്ററിലൂടെയാണ് ബി ടൗണ്‍ ദമ്പതികള്‍ക്ക് ആശംസയറിയിച്ചത്.
FC Barcelona congratulated new B-town parents: 'അഭിനന്ദനങ്ങള്‍ @aliaa08 & Ranbir Kapoor! പുതിയൊരു ബാഴ്‌സ ആരാധിക കൂടി ജനിച്ചിരിക്കുന്നു. ബാഴ്‌സലോണയിൽ നിങ്ങളെയെല്ലാം ഒന്നിച്ചു കാണാൻ ഞങ്ങൾക്ക് അധികം കാത്തിരിക്കാനാവില്ല', എന്ന കുറിപ്പോടെ ആലിയയും രണ്‍ബീറും മകളും ഒന്നിച്ചുള്ള ചിത്രവും ബാഴ്‌സലോണ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ റാഹ എന്നെഴുതിയ ബാഴ്‌സലോണയുടെ ജഴ്‌സിയും കാണാം.
ബോളിവുഡ് ദമ്പതികള്‍ തങ്ങളുടെ മകള്‍ക്ക് റാഹ എന്ന് പേരിട്ടതിന് പിന്നാലെയാണ് ആശംസയുമായി ഫുട്‌ബോള്‍ ക്ലബ് എത്തിയത്. വ്യാഴാഴ്‌ചയാണ് ആലിയ മകളുടെ പേര് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം മകള്‍ക്ക് റാഹ എന്ന് പേരിട്ടതായി ആരാധകരെ അറിയിച്ചത്. ഒപ്പം റാഹ എന്ന പേരിന് വിവിധ ഭാഷയില്‍ വരുന്ന അര്‍ഥവും ആലിയ കുറിച്ചിരുന്നു.
Alia Bhatt Instagram post: റാഹ (ബുദ്ധിമാനും അത്‌ഭുതവുമായ അവളുടെ ഡാഡി തെരഞ്ഞെടുത്തത്) എന്ന പേരിന് വളരെ മനോഹരമായ അർഥങ്ങളുണ്ട്. റാഹ, അതിന്‍റെ ശുദ്ധമായ രൂപത്തിൽ ദൈവിക പാത എന്നാണ് അർഥമാക്കുന്നത്. സ്വാഹിലിയിൽ ആനന്ദം എന്നാണ് അര്‍ഥം. സംസ്‌കൃതത്തിൽ റാഹ ഒരു വംശമാണ്.
ബംഗ്ലയിൽ വിശ്രമം, ആശ്വാസം എന്നൊക്കെയാണ്. അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നിങ്ങനെയും അർഥമാക്കുന്നു. അവളുടെ പേര് പോലെ തന്നെ, ഞങ്ങൾ അവളെ പിടിച്ച ആദ്യ നിമിഷം മുതൽ, ഞങ്ങൾക്ക് ഈ പറഞ്ഞവയെല്ലാം അനുഭവപ്പെട്ടു! നന്ദി റാഹ, ഞങ്ങളുടെ കുടുംബത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന്. ഞങ്ങളുടെ ജീവിതം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളുവെന്ന് തോന്നുന്നു', ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനാപ്പം പങ്കുവച്ച അതേ ചിത്രമാണ് ബാഴ്‌സലോണയും പങ്കുവച്ചത്. പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ കമന്‍റുകള്‍ പങ്കിട്ടിട്ടുണ്ട്.
Alia Bhatt Instagram post: നവംബര്‍ 6നാണ് ആലിയക്കും രണ്‍ബീറിനും മകള്‍ ജനിച്ചത്. മകളുടെ ജനനം അറിയിച്ചുകൊണ്ട് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാർത്തകളിൽ, ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട് ... അവൾ എന്തൊരു മാന്ത്രിക പെൺകുട്ടിയാണ്. ഞങ്ങൾ ഔദ്യോഗികമായി അനുഗ്രഹീതരായ മാതാപിതാക്കളായി.. ആലിയക്കും രണ്‍ബീറിനും സ്‌നേഹം, സ്‌നേഹം, സ്‌നേഹം', ആലിയ പോസ്റ്റില്‍ കുറിച്ചു.
തന്‍റെ ഗര്‍ഭകാലത്തെ ചിത്രങ്ങളും ആലിയ പതിവായി പങ്കുവച്ചിരുന്നു. ഈ വര്‍ഷം ജൂണിലാണ് ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദമ്പതികള്‍ അറിയിച്ചത്. നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ 14നാണ് ആലിയ ഭട്ട് രണ്‍ബീര്‍ കബൂര്‍ വിവാഹം നടന്നത്. രൺബീറിന്‍റെ മുംബൈയിലെ വസതിയിൽ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തത്.