Balaji Sharma in Kaduva: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവയില്‍ നടന്‍ ബാലാജി ശര്‍മയും വേഷമിട്ടിരുന്നു. ഡെപ്യൂട്ടി ജയില്‍ ഓഫീസറുടെ വേഷമായിരുന്നു സിനിമയില്‍ നടന്‍റേത്. ചിത്രത്തില്‍ ബാലാജിയുടെ ഈ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Balaji Sharma shares his dream: ഇപ്പോഴിതാ കടുവ ലൊക്കേഷനിലേക്ക് പൃഥ്വിരാജ് വന്നതും തന്നോട് സംസാരിച്ചതും തുറന്നു പറയുകയാണ് ബാലാജി. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ ബാലാജി പറഞ്ഞ ഈ കടുവയും ലൊക്കേഷനും പൃഥ്വിരാജുമെല്ലാം സ്വപ്‌നമായിരുന്നു. താന്‍ കണ്ട സ്വപ്‌നമാണ് നടന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബാലാജിയുടെ ഈ സ്വപ്‌നവും പോസ്‌റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
Balaji Sharma Facebook post about Prithviraj: 'ലൊക്കേഷനിൽ വെള്ള ഷർട്ടും വെള്ള പാന്‍റ്‌സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി... നോക്കുമ്പോൾ വിളിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്! സാധാരണ എത്ര മൂത്തവരെയാണെങ്കിലും പേര് വിളിക്കുന്ന പൃഥ്വി ആണോ (മോഹൻലാൽ, മമ്മൂട്ടി, അമിതാഭ് ബച്ഛൻ എന്നിവരെ ഒഴികെ) എന്നെ സ്‌നേഹപുരസരം അണ്ണാ എന്ന് വിളിച്ചത് എന്ന് അന്തം വിട്ടു നിൽക്കുമ്പോൾ "അണ്ണാ നിങ്ങളെ തന്നെ..വാ "..കടുവയിലെ ഫസ്‌റ്റ് സീന്‍ വന്നു ഞാൻ പൊളിച്ചല്ലോ അതിന്‍റെ സ്നേഹമായിരിക്കും എന്ന് കരുതി ഞാൻ അടുത്ത് ചെന്നു.