കേരളം

kerala

ETV Bharat / entertainment

Balabhaskar Death Anniversary: നോവായി മാറിയ വയലിന്‍ നാദം, മലയാളിയുടെ ഓര്‍മകളില്‍ ഇന്നും 'ബാലു' സംഗീതം - വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍

Remembrance of Balabhaskar: ബാലഭാസ്‌കറിന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം. സംഗീത സാന്ദ്രമായ ജീവിതം ബാക്കി വച്ച് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ചാണ്ട്

Balabhaskar Death Anniversary  Balabhaskar  Balabhaskar Death  Balabhaskar Death Anniversary special  വയലിന്‍ മാന്ത്രിക തന്ത്രികള്‍ മീട്ടിയ ബാലഭാസ്‌കര്‍  ബാലഭാസ്‌കര്‍  Remembrance of Balabhaskar  ബാലഭാസ്‌കറുടെ ഓര്‍മയില്‍ മലയാള സിനിമാ ലോകം  വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍  ബാലഭാസ്‌കറുടെ ഓര്‍മകള്‍ക്ക് 5 വയസ്സ്
Balabhaskar Death Anniversary

By ETV Bharat Kerala Team

Published : Oct 2, 2023, 11:49 AM IST

Updated : Oct 2, 2023, 12:25 PM IST

2018 ഒക്‌ടോബര്‍ 2, ആ ദുഃഖ വാര്‍ത്ത മലയാളികളുടെ കാതിലെത്തിയ ദിനം. പലര്‍ക്കും അംഗീകരിക്കാനായിരുന്നില്ല പ്രിയപ്പെട്ട ബാലഭാസ്‌കറിന്‍റെ വിയോഗം. കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ മടങ്ങിയത് (Violinist Balabhaskar death).

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍ പെട്ടുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് 2018 സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെ മലയാളികള്‍ ഉണര്‍ന്നത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ബാലഭാസ്‌കറിന്‍റെ ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വിദഗ്‌ധര്‍ രാവും പകലും അശ്രാന്തം പരിശ്രമിച്ചു.

ബാലഭാസ്‌കര്‍ ജീവിതത്തിലേയ്‌ക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും. പ്രിയ കലാകാരന്‍റെ ആരോഗ്യ പുരോഗതിക്കായി ഓരോ നിമിഷവും മലയാളികളുടെ മനസ് തുടിച്ചു കൊണ്ടിരിന്നു. ബാലഭാസ്‌കറിന്‍റെ ജീവിന് വേണ്ടി പ്രാര്‍ഥിക്കാത്ത മലയാളികള്‍ ഇല്ല. എന്നാല്‍ ഏവരുടെയും പ്രതീക്ഷകള്‍ വിഫലമാക്കി ഒക്‌ടോബര്‍ 2ന് പ്രിയ സംഗീതജ്ഞന്‍ യാത്രയായി.

ഈ വിയോഗ വാര്‍ത്തയില്‍ ബാലഭാസ്‌കറിന്‍റെ കുടുംബത്തോടൊപ്പം കേരളക്കരയും ഒന്നിച്ചു കരഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച മകള്‍ തേജ്വസിനി ബാലയും ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. ആ അപകടത്തിലെ അവശേഷിക്കുന്ന ഓര്‍മയായി ഭാര്യ ലക്ഷ്‌മി ജീവിതത്തിലേയ്‌ക്ക് തിരിച്ചുവന്നു.

മലയാളത്തിന്‍റെ പ്രിയപ്പെട്ട ബാലുവിന്‍റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുകയാണ്. പാതിയില്‍ മുറിഞ്ഞ രാഗം പോലെ, പലതും ബാക്കിവച്ച് ബാലഭാസ്‌കര്‍ വിട പറഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തെ വിസ്‌മൃതിയിലാഴ്‌ത്താന്‍ മലയാളക്കരയ്‌ക്കായിട്ടില്ല.

വയലിനൊപ്പം ജീവിതത്തെയും പ്രണയിച്ച ബാലഭാസ്‌കര്‍: പോസ്‌റ്റ്‌മാസ്‌റ്റര്‍ സികെ ഉണ്ണിയുടെയും ശ്രീ സ്വാതി തിരുന്നാള്‍ കോളജിലെ സംസ്‌കൃത അധ്യാപിക ശാന്തകുമാരിയുടെയും മകനായി 1978 ജൂലൈ 10നായിരുന്നു ബാലഭാസ്‌കറിന്‍റെ ജനനം. തന്‍റെ ദീര്‍ഘകാല പ്രണയിനി ലക്ഷ്‌മിയെയാണ് ബാലഭാസ്‌കര്‍ വിവാഹം കഴിച്ചത്. 2000 ഡിസംബര്‍ 20നായിരുന്നു ലക്ഷ്‌മിയുമായുള്ള ബാലഭാസ്‌കറിന്‍റെ വിവാഹം. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, 2017 ഏപ്രില്‍ 21ന് മകള്‍ തേജ്വസിനി ബാല കടന്നുവന്നു.

വയലിന്‍ എന്നാല്‍ ബാലഭാസ്‌കര്‍: വയലിനിസ്‌റ്റ്, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായിരുന്നു ബാലഭാസ്‌കര്‍. പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്ക് വയലിന്‍ എന്നാല്‍ ബാലഭാസ്‌കര്‍ ആയിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബാലഭാസ്‌കര്‍ മൂന്നാം വയസിലാണ് സംഗീത ലോകത്തെത്തിയത്. അമ്മാവന്‍ ബി ശശികുമാര്‍ ആണ് നന്നേ ചെറുപ്പത്തില്‍ തന്നെ ബാലഭാസ്‌കറിനെ ഉപകരണ സംഗീത ലോകത്തെത്തിച്ചത്. 2008ല്‍ ഇൻസ്ട്രുമെന്‍റൽ മ്യൂസിക്കിന് (വയലിൻ) കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്‌മില്ലാ ഖാന്‍ യുവ സംഗീത്‌കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

മൂന്നാം വയസില്‍ അരങ്ങേറ്റം, 12-ാം വയസില്‍ കരിയര്‍ : മൂന്നാം വയസില്‍ സംഗീത ജീവിതം ആരംഭിച്ച ബാലഭാസ്‌കര്‍ തന്‍റെ കരിയര്‍ ആരംഭിച്ചത് 12-ാം വയസിലായിരുന്നു. 12-ാം വയസില്‍ സ്‌റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. 1998ല്‍ പുറത്തിറങ്ങിയ 'മംഗല്യ പല്ലക്ക്' എന്ന മലയാള സിനിമയ്‌ക്ക് സൗണ്ട് ട്രാക്ക് രചിച്ച് കൊണ്ട് ബാലഭാസ്‌കര്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

17-ാം വയസില്‍ സംഗീത സംവിധായകന്‍ : അന്ന് ബാലഭാസ്‌കറിന് വയസ് 17, സംഗീത സംവിധായകനായി പ്രവർത്തിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ബാലഭാസ്‌കര്‍. 'നിനക്കായ്', 'ആദ്യമായ്' എന്നീ ആൽബങ്ങൾക്കായുള്ള ബാലഭാസ്‌കറിന്‍റെ രചനകൾ അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട റൊമാന്‍റിക് ഗാന ശേഖരങ്ങളാണ്. കർണാടക സംഗീതത്തിൽ അസാമാന്യമായ വൈദഗ്ധ്യം നേടിയ ബാലഭാസ്‌കര്‍ കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യനായിരുന്നു.

പ്രശസ്‌തര്‍ക്കൊപ്പം സംഗീത പരിപാടികള്‍ : ഉസ്‌താദ് സക്കീർ ഹുസൈൻ, ശിവമണി, ലൂയിസ് ബാങ്ക്സ്, വിക്കു വിനായക്രം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത് ബറോത്ത്, ഫസൽ ഖുറേഷി തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്‌ത സംഗീതജ്ഞർക്കൊപ്പം ബാലഭാസ്‌കർ നിരവധി പരിപാടികൾ അവതരിപ്പിച്ചു. തന്‍റെ ഗുരുവും അമ്മാവനുമായ ബി ശശികുമാറിനൊപ്പം നിരവധി തവണ കർണാടക കച്ചേരികളിൽ വയലിൻ ജോടിയായും ബാലഭാസ്‌കര്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

ലെറ്റ് ഇറ്റ് ബീയില്‍ തുടങ്ങിയ ഇന്‍സ്‌ട്രുമെന്‍റല്‍ ഫ്യൂഷന്‍ : 2011ല്‍ പുറത്തിറങ്ങിയ 'ലെറ്റ് ഇറ്റ് ബി' ആയിരുന്നു ബാലഭാസ്‌കറിന്‍റെ ആദ്യ ഇന്‍സ്‌ട്രുമെന്‍റല്‍ ഫ്യൂഷന്‍ ആല്‍ബം. ശിവമണി, ലൂയിസ് ബാങ്ക്സ്, ഫസൽ ഖുറേഷി, ജിനോ ബാങ്ക്സ്, ഷെൽഡൻ ഡിസിൽവ എന്നി പ്രശസ്‌ത സംഗീതജ്ഞറും 'ലെറ്റ് ഇറ്റ് ബി'യുടെ ഭാഗമായിരുന്നു. ഈ ആല്‍ബത്തിന്‍റെ വരികള്‍ സംസ്‌കൃത്തിലായിരുന്നു രചിച്ചിരുന്നത്. തന്‍റേതായ ശൈലിയിൽ മനോഹരമായ കർണാടക കീർത്തനങ്ങളുടെ ഒരു ശേഖരവും ബാലഭാസ്‌കര്‍ പുറത്തിറക്കിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ഈ പ്രോജക്‌ട്‌ 'ഭജതി' എന്ന പേരില്‍ അറിയപ്പെട്ടു.

ബാലഭാസ്‌കറിന്‍റെ സംഗീത സംഭാവനകള്‍ :കച്ചേരികൾക്കും സ്‌റ്റേജ് ഷോകള്‍ക്കും പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, സംസ്‌കൃതം എന്നീ ഭാഷകളിലായി നിരവധി ആല്‍ബങ്ങള്‍ക്കും സിനിമകള്‍ക്കും ടെലി സീരിയലുകള്‍ക്കും പരസ്യ ചിത്രങ്ങൾക്കും ബാലഭാസ്‌കർ സംഗീതം നൽകിയിട്ടുണ്ട്.

1997 - മംഗല്യ പല്ലക്ക് (മലയാള ചലച്ചിത്രം)

1998 - നീയറിയാൻ (മലയാളം മ്യൂസിക്കൽ ആൽബം - കൺഫ്യൂഷൻ ബാൻഡ്)

1998 - നിനക്കായി (മലയാളം മ്യൂസിക്കൽ ആൽബം)

1998 - ബാല്യസ്‌മൃതികളെ ഓണം (മലയാളം മ്യൂസിക്കൽ ആൽബം)

1999 - നോ ടെൻഷൻ പ്ലീസ് (മലയാളം മ്യൂസിക്കൽ ആൽബം - കൺഫ്യൂഷൻ ബാൻഡ്)

1999 - ആദ്യമായ് (മലയാളം മ്യൂസിക്കൽ ആൽബം)

2000 - തകധിമിത (മലയാളം മ്യൂസിക്കൽ ആൽബം)

2000 - കണ്ണാടിക്കടവത്ത് (മലയാള ചലച്ചിത്രം)

2001 - കോരപ്പൻ ദി ഗ്രേറ്റ് (മലയാള ചലച്ചിത്രം)

2002 - വസന്ത ഗീതങ്ങൾ (മലയാളം മ്യൂസിക്കൽ ആൽബം)

2004 - പാഞ്ചജന്യം (മലയാള ചലച്ചിത്രം)

2005 - മഴയിലരോ (മലയാളം മ്യൂസിക്കൽ ആൽബം)

2005 - ഹാർട്ട് ബീറ്റ്സ് (മലയാളം മ്യൂസിക്കൽ ആൽബം)

2005 - മോക്ഷം (മലയാള ചലച്ചിത്രം)

2010 - പാട്ടിന്‍റെ പാലാഴി (മലയാള ചലച്ചിത്രം)

2011 - ലെറ്റ് ഇറ്റ് ബി (വേൾഡ് ഇൻസ്ട്രുമെന്‍റല്‍ ഫ്യൂഷൻ ആൽബം - സംസ്‌കൃതം)

2011 - ഭജതി (കർണാടിക് ഫ്യൂഷൻ)

2013 - സാഹിർ (മലയാളം ചലച്ചിത്രം)

2015 - ആമ്പുലന്‍സ് (ഷോർട്ട് ഫിലിം)

2016- ഖ്വാബൺ കെ പരിന്ദേ (ഹിന്ദി സംഗീത ആൽബം - ദി ബിഗ് ബാൻഡ്)

Also Read:Kaithapram Shares Memories Of SPB : 'എന്നെ കൊണ്ടാകില്ല, ദാസേട്ടനെ കൊണ്ട് പാടിക്കൂ' ; എസ്‌പിബിയുടെ ഓര്‍മകളില്‍ കൈതപ്രം

Last Updated : Oct 2, 2023, 12:25 PM IST

ABOUT THE AUTHOR

...view details