'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ബാലയെ പ്രതിഫലം നല്‍കാതെ പറ്റിച്ചുവെന്നാണ് ഭാര്യ എലിസബത്ത് പറയുന്നത്. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് പറയുന്നു. അഡ്വാന്‍സ് മേടിച്ചിട്ട് വേണം അഭിനയിക്കാവൂ എന്ന തന്‍റെ വാക്കു കേള്‍ക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
'ഷെഫീക്കിന്‍റെ സന്തോഷം സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാല്‍ മതി, തിരക്കു പിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിന് ശേഷം ഡബ്ബിങ്ങിന്‍റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങ്ങിന് പോകാതിരുന്നു.