കേരളം

kerala

ETV Bharat / entertainment

'അതെന്‍റെ ലൈഫ്‌ അല്ല.. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും'; പ്രതികരിച്ച് ബാല

Bala reacts on Amrutha relation: അമൃതയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലോ? പ്രതികരിച്ച് ഫേസ്‌ബുക്ക് ലൈവില്‍ ബാല.

Bala responds on Amrutha Suresh relationship  mrutha Suresh relationship with Gopi Sundar  അതെന്‍റെ ലൈഫ്‌ അല്ല  ഇതെന്‍റെ വൈഫ്‌  പ്രതികരിച്ച് ബാല  അമൃതയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലോ
'അതെന്‍റെ ലൈഫ്‌ അല്ല.. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും'; പ്രതികരിച്ച് ബാല

By

Published : May 29, 2022, 9:38 AM IST

Amrutha Suresh with Gopi Sundar: കഴിഞ്ഞ കുറച്ചു ദിവസമായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌. രണ്ടു പേരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ സത്യാവസ്ഥ തേടി നിരവധി പേര്‍ അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയെ സമീപിച്ചു.

Bala reacts on Amrutha relation: തുടര്‍ന്ന് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല. ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ് നടന്‍റെ പ്രതികരണം. 'അതെന്‍റെ ലൈഫ്‌ അല്ല, ഇതെന്‍റെ വൈഫാണ്'. എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ബാലയുടെ മറുപടി. ഭാര്യക്കൊപ്പമാണ് ബാല ലൈവില്‍ പ്രത്യക്ഷപ്പെട്ടത്‌. താന്‍ പുതിയ ജീവിതത്തിലേയ്‌ക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ബാല ഫേസ്‌ബുക്കില്‍ ലൈവില്‍ വ്യക്തമാക്കി.

Bala facebook live: 'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്‌താല്‍ നല്ലത് നടക്കും. ചീത്ത ചെയ്‌താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന്‌ രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു. അതെന്‍റെ ലൈഫ്‌ അല്ല. ഇതെന്‍റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.'- ബാല പറഞ്ഞു.

Gopi Sundar Amrutha selfie: 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ്‌ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്..' 'എന്ന അടിക്കുറിപ്പോടു കൂടിയാണ് അമൃതയും ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചത്‌. ഗോപി സുന്ദറുടെ നെഞ്ചോടു ചേര്‍ന്നു നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം വിമര്‍ശനങ്ങളുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയിരുന്നു.

Gopi Sundar Amrutha Suresh affair: നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഗോപി സുന്ദറിന്‍റെ സ്‌റ്റുഡിയോയില്‍ ഗാനം റെക്കോഡ്‌ ചെയ്യുന്ന വേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. ഗോപി സുന്ദറും ഒന്നിച്ചുള്ള നിരവധി നിമിഷങ്ങള്‍ അമൃതയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്‌. എന്തായാലും വരും ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

Also Read: 'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; 'കുത്തുന്ന' കമന്‍റിന് അഭയയുടെ മറുപടി

ABOUT THE AUTHOR

...view details