കേരളം

kerala

ETV Bharat / entertainment

'മനസ് ശരിയല്ല... എല്ലാവരും ഒറ്റപ്പെടുത്തി, ഞാന്‍ ചെന്നൈയ്ക്ക് പോകുന്നു': ബാല - ഉണ്ണി മുകുന്ദന്‍

താന്‍ വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ബാല. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രമേ പ്രവര്‍ത്തിക്കുള്ളുവെന്നും ബാല വ്യക്തമാക്കി.

Bala gets emotional  Shefeekkinte Santhosham controversy  Shefeekkinte Santhosham  Bala  ബാല  എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് ബാല  ചെന്നൈയിലേക്ക് പോകുന്നുവെന്ന് ബാല  ഷെഫീക്കിന്‍റെ സന്തോഷം  ഉണ്ണി മുകുന്ദന്‍  ഷെഫീക്കിന്‍റെ സന്തോഷം വിവാദം
എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് ബാല

By

Published : Dec 14, 2022, 3:06 PM IST

താന്‍ ചെന്നൈയ്‌ക്ക് പോവുകയാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും നടന്‍ ബാല. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം തുറന്നുപറഞ്ഞത്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോള്‍ മനോജ് കെ ജയന്‍ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ബാല പറഞ്ഞു.

'ഞാന്‍ ചെന്നൈയ്‌ക്ക് പോവുകയാണ്. മനസ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്‍റെ അടുത്ത് കാശ് തരാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്‍റെ വീട്ടില്‍ പാതിരാത്രി വന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല.

മനോജ് കെ ജയന്‍ ചേട്ടന്‍ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെ പോയി. എന്‍റെ ജീവിതത്തില്‍ ഞാന്‍ കഞ്ചാവ് തൊട്ടിട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്. എല്ലാവരും എന്‍റെ അരികില്‍ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാന്‍ മീഡിയയുടെ മുന്നില്‍ വന്നത്. ഇപ്പോള്‍ അവരെല്ലാം പരാതി പിന്‍വലിച്ചു. അവരാണ് ഇങ്ങോട്ടു വന്നത്. ആദ്യം അത് മനസ്സിലാക്കു. ഇനി എത്ര ഒച്ചയില്‍ ഞാന്‍ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും', ബാല പറഞ്ഞു.

ഉണ്ണി മുകുന്ദന്‍റെ 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ടുള്ളവര്‍ ബാലയ്‌ക്കെതിരെ തെളിവുകള്‍ നിരത്തി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴാണ് തന്നെ ഒറ്റപ്പെടുത്തിയെന്നാരോപിച്ച് ബാല ചെന്നൈയിലേക്ക് പോകാനൊരുങ്ങുന്നത്.

Also Read:'ഇത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും'; ബാലയുടെ വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ABOUT THE AUTHOR

...view details