ലണ്ടൻ: 76ാമത് ബാഫ്‌റ്റ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ്) പുരസ്‌കാരത്തില്‍ മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനുള്ള അവാര്‍ഡ് നവാല്‍നിയ്‌ക്ക്. ഡോക്യുമെന്‍ററി കാറ്റഗറിയില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇന്ത്യന്‍ ചിത്രം 'ഓൾ ദാറ്റ് ബ്രീത്ത്‌സിനെ' അടക്കം മറികടന്നാണ് നവാല്‍നിയുടെ നേട്ടം. കൊല്‍ക്കത്ത സ്വദേശിയായ ഷൗനക് സെൻ ആണ് 'ഓൾ ദാറ്റ് ബ്രീത്ത്‌സിന്‍റെ' സംവിധായകന്‍.
'ഓള്‍ ദ ബ്യൂട്ടി ആന്‍ഡ് ദ ബ്ലഡ്‌ഷെഡ്', 'ഫയര്‍ ഓഫ് ലവ്', 'മൂണ്‍ഗേജ് ഡേഡ്രീം' എന്നിവയാണ് 'ഓൾ ദാറ്റ് ബ്രീത്ത്‌സ്', നവാല്‍നി എന്നീ ഡോക്യുമെന്‍ററികള്‍ക്കൊപ്പം അവസാന റൗണ്ടിലെത്തിയ മറ്റ് ചിത്രങ്ങള്‍. 95ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലും മത്സരിക്കുന്ന 'ഓൾ ദാറ്റ് ബ്രീത്ത്‌സിന്' ബാഫ്‌റ്റ പുരസ്‌കാരത്തില്‍ വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു.