നടന്‍ ബാബുരാജിന്‍റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ശേഷം നടന്ന വിരുന്ന് സത്കാരത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.
ബാബുരാജിന്‍റെ മകന്‍ വിവാഹിതനായി - ബാബുരാജിന്‍റെ മകന്‍റെ വിവാഹ റിസപ്‌ഷനില്‍
മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ബാബുരാജിന്‍റെ മകന്‍റെ വിവാഹ റിസപ്‌ഷനില്‍. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ബാബുരാജിന്‍റെ മകന്‍റെ വിവാഹ ചടങ്ങുകളുടെയും റിസപ്‌ഷന്‍റെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ഡിസംബര്‍ 31നായിരുന്നു അഭയിന്‍റെ മനസ്സമ്മതം. ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ബാബുരാജിന്‍റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലും ആണ് ഇവരുടെ മക്കള്‍. മകന്‍റെ വിവാഹത്തോടു കൂടിയാണ് ബാബുരാജിന്‍റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.