ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ആസാദി'യുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു (Azadi Movie Second Look Poster). വാണി വിശ്വനാഥിന്‍റെ ചിത്രമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്.
'ദി കിംഗി'ലും 'ഉസ്‌താദി'ലും കണ്ട വാണി വിശ്വനാഥിനെ അനുസ്‌മരിപ്പിക്കുന്ന ലുക്കിലാണ് താരം പോസ്റ്ററിൽ തിളങ്ങുന്നത്. തന്‍റെ മാസ്റ്റർ പീസായ പൊലീസ് വേഷം തന്നെയാണ് മടങ്ങിവരവിലും വാണി അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ് (Sreenath Bhasi and Vani Vishwanath Starrer Azadi Movie). രവീണ രവിയാണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നത്.
'ആസാദി' സെക്കൻ്റ് ലുക്ക് പോസ്റ്റർ ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രം കൂടിയാണ് 'ആസാദി'. ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫൈസൽ രാജയാണ് നിർമിക്കുന്നത്. റെമീസ് രാജ, രെഷ്‌മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളാണ്.
ലാൽ, സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്‍റണി ഏലൂർ, അബിൻ ബിനോ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കുമ്പാരീസ്', 'വീകം', 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'കനകരാജ്യം' എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് 'ആസാദി'ക്കായി തിരക്കഥ രചിച്ചിരിക്കുന്നത്. സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്‌ദുള്ളയാണ്.
ഹരി നാരായണന്‍റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ - റായിസ് സുമയ്യ റഹ്മാൻ, കലാസംവിധാനം - സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി ഏലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്‌ണുരാജ് ബാലകൃഷ്‌ണൻ, വിവേക് വിനോദ്, കളറിസ്റ്റ് - അലക്സ് വർഗ്ഗീസ്, ട്രെയിലർ കട്ട് - ജിത്ത് ജോഷി, വി എഫ് എക്‌സ് - കോക്കനട്ട് ബഞ്ച്, ഫൈനൽ മിക്‌സ് - ആശിഷ് ഇല്ലിക്കൽ, പി ആർ ഒ - പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ബി.സി. ക്രിയേറ്റീവ്സ്, ടൈറ്റിൽ - ശരത്ത് വിനു, ഫോട്ടോ - ഷിജിൻ പി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO:Sreenath Bhasi Movie Azadi : വാണി വിശ്വനാഥിന്‍റെ തിരിച്ചുവരവ് ശ്രീനാഥ് ഭാസിക്കൊപ്പം ; 'ആസാദി' ഫസ്‌റ്റ് ലുക്ക് പുറത്ത്