വാണി വിശ്വനാഥും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന 'ആസാദി'യുടെ ക്യാരക്‌ടര്‍ ടീസര്‍ പുറത്ത് (Azadi Character Teaser). സിനിമയിലെ ഏഴ് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് 'ആസാദി'യുടെ ക്യാരക്‌ടര്‍ ടീസര്‍.
നേരത്തെ 'ആസാദി'യുടെ ഫസ്‌റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. ശ്രീനാഥ് ഭാസിയുടേതായിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Azadi first look poster). 'ആസാദി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ വാണി വിശ്വനാഥിന്‍റേതായിരുന്നു (Azadi second look poster). ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
നവാഗതനായ ജോ ജോർജ് ആണ് സംവിധാനം (Azadi directed by Jo George). ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ആസാദി'യിലൂടെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നത്. (Vani Vishwanath Returns). പൊലീസ് കുപ്പായം അണിഞ്ഞാണ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 'ആസാദി'യിലൂടെ വാണി വിശ്വനാഥിന്‍റെ മടങ്ങിവരവ് (Vani Vishwanath as cop in Azadi).
അതേസമയം ശ്രീനാഥ് ഭാസിയുടെ കരിയറിലെ 50-ാം ചിത്രമാണ് 'ആസാദി' (Sreenath Bhasi's 50th movie). ഫഹദ് ഫാസില്‍, ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'മാമന്നനി'ലെ നായിക രവീണ രവിയാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്കൊപ്പം എത്തുന്നത് (Maamannan actress Raveena Ravi). പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ.