കേരളം

kerala

ETV Bharat / entertainment

Dream Girl 2| 'ഡ്രീം ഗേൾ' തിരിച്ചുവരുന്നു; ട്രെയിലർ റിലീസ് നാളെ - അനന്യ പാണ്ഡെ

ട്രെയിലർ റിലീസ് അറിയിച്ചുകൊണ്ടെത്തിയ ടീസർ നിരവധി വിമർശനങ്ങളും നേരിടുന്നുണ്ട്.

Ayushmann Khurrana  Ayushmann Khurrana Dream Girl 2  Dream Girl 2 trailer out tomorrow  Dream Girl 2 trailer  Dream Girl 2 teaser  Ananya P  Ektaa K  ananya pandey  Ektaa R Kapoor and Shobha Kapoor  Raaj Shaandilyaa  ഡ്രീം ഗേൾ തിരിച്ചുവരുന്നു  Everyones Dream Girl is back  Dream Girl is back  ഡ്രീം ഗേൾ ട്രെയിലർ റിലീസ് നാളെ  ഡ്രീം ഗേൾ ട്രെയിലർ  ഡ്രീം ഗേൾ ടീസർ  ആയുഷ്‌മാൻ ഖുറാന  അനന്യ പാണ്ഡെ
Dream Girl 2

By

Published : Jul 31, 2023, 4:31 PM IST

ഹൈദരാബാദ്: ആയുഷ്‌മാൻ ഖുറാനയും അനന്യ പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഡ്രീം ഗേൾ 2' വിന്‍റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതാണ് പുതിയ ടീസർ. 2019ൽ പുറത്തിറങ്ങിയ കോമഡി ചിത്രം 'ഡ്രീം ഗേളി'ന്‍റെ തുടർച്ചയാണ് 'ഡ്രീം ഗേൾ 2'.

ബോക്‌സോഫിസിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച്, ഹിറ്റ് ചാർട്ടില്‍ ഇടംപിടിച്ച ചിത്രമായിരുന്നു 'ഡ്രീം ഗേൾ'. രാജ് ശാന്തില്യ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തെ പോലെ 'ഡ്രീം ഗേൾ 2'വും മികച്ച വിജയം നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ആയുഷ്‌മാൻ, അനന്യ എന്നിവരെ കൂടാതെ പരേഷ് റാവൽ, അന്നു കപൂർ, സീമ പഹ്വ, ഗോവർദ്ധൻ അസ്രാണി, വിജയ് റാസ്, മനോജ് ജോഷി, മൻജോത് സിങ്, സുധേഷ് ലെഹ്‌രി, അനുഷ മിശ്ര, രാജ്‌പാൽ യാദവ്, അഭിഷേക് ബാനർജി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം പുതിയ ടീസർ നിരവധി വിമർശനങ്ങളും നേരിടുന്നുണ്ട്. കേവലം 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് നിർമാതാക്കൾ ഇപ്പോൾ പുറത്ത് വിട്ടത്. ഒരാൾ ചുവന്ന സാരിയിൽ പുറംതിരിഞ്ഞു നടക്കുന്ന ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. ഇതാരാണെന്ന് വീഡിയോ വ്യക്തമാക്കുന്നില്ല.

ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഒന്നുംതന്നെ ടീസർ പങ്കുവയ്‌ക്കുന്നില്ല എന്നും ഇത് വെറും ട്രെയിലർ അനൗൺസ്‌മെന്‍റ് വീഡിയോ ആണെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. സിനിമയുടെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ആരാധകരെ ടീസർ തീർത്തും നിരാശപ്പെടുത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.

ബാലാജി മോഷൻ പിക്‌ചേഴ്‌സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ എത്തിയിരിക്കുന്നത്. തങ്ങളുടെ നിരാശ ആരാധകർ കമന്‍റ് ബോക്‌സിൽ പ്രകടമാക്കുന്നുമുണ്ട്. 'ഇത് യഥാർഥത്തിൽ പ്രേക്ഷകരെ കളിയാക്കുന്നതാണ്'- ടീസറിനോട് പ്രതികരിച്ചുകൊണ്ട്, ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി. 'ഇത് ടീസറല്ല, അറിയിപ്പ് വീഡിയോ'- എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിനിടെ, ടീസറിന്‍റെ ദൈർഘ്യത്തെയും ഒരാൾ ചോദ്യം ചെയ്‌തു. "ആരംഭിക്കുന്നതിന് മുമ്പു തന്നെ അവസാനിച്ചു" എന്നായിരുന്നു കമന്‍റ്.

ഏക്‌താ ആർ കപൂറും ശോഭ കപൂറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. സംവിധായകൻ രാജ് ശാന്തില്യ തന്നെയാണ് 'ഡ്രീം ഗേൾ 2'വിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനർ - നിഹാർ രഞ്ജൻ സമൽ, റീ-റെക്കോർഡിംഗ് മിക്‌സർ - സുബീർ കുമാർ ദാസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഷാരൂഖ് ഖാന്‍റെ 'സിന്ദാ ബന്ദ' എത്തി: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി റിലീസിനൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലർ ചിത്രം 'ജവാനി'ലെ ആദ്യ ഗാനം 'സിന്ദാ ബന്ദ' (Zinda Banda) പുറത്തിറങ്ങി. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്‌തത്. തമിഴില്‍ 'വന്ദ ഇദം' (Vandha Edam), തെലുഗുവില്‍ 'ധുമ്മേ ധുലിപേലാ' (Dhumme Dhulipelaa) എന്നിങ്ങനെയാണ് ഗാനം എത്തിയത്. 1000 പശ്ചാത്തല നര്‍ത്തകര്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഷാരൂഖ് ഖാന്‍ കാഴ്‌ചവയ്‌ക്കുന്നത്.

READ MORE:Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

ABOUT THE AUTHOR

...view details