Paramhans Acharya threat on Shah Rukh Khan: ഷാരൂഖ് ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പഠാന്‍'. റിലീസിനോടടുക്കുന്ന സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുകടക്കുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ രംഗത്തെത്തിയിരിക്കുകയാണ്.
'പഠാന്‍' സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നും ഷാരുഖ് ഖാനെ നേരിട്ട് കണ്ടാല്‍ ചുട്ടെരിക്കുമെന്നാണ് പരംഹംസയുടെ ഭീഷണി. ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങളുടെ സനാതന ധര്‍മത്തിലെ ആളുകള്‍ സിനിമയ്‌ക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്‍റെ പോസ്‌റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും.