Ayisha Arabic video song released: മജ്ഞു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'ആയിഷ' നാളെയാണ് (ജനുവരി 20) തിയേറ്ററുകളിലെത്തുന്നത്. നാളെ റിലീസിനെത്തുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ അറബിക് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'തല അല്‍ ബദ്രു അലൈന' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
Manju Warrier shared Ayisha Arabic song: മഞ്ജു വാര്യര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ സുചേത സതീഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ 'ആയിഷ'യിലെ അറബിക് ട്രെയിലറും പുറത്തിറങ്ങിയിരുന്നു.
Manju Warrier about Ayisha: മഞ്ജു വാര്യരുടെ വ്യത്യസ്‌തമായ പ്രകടനമാകും ആയിഷയില്‍ എന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും സിനിമയുടെ ട്രെയിലറും വ്യക്തമാക്കുന്നത്. സിനിമയെ കുറിച്ചുള്ള മഞ്ജു വാര്യരുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'ആയിഷ' ഒരു മാസ് മൂവി അല്ല ക്ലാസിക് ആയിരിക്കും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ആ ഒരു രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നും ഇറാനിയന്‍ ചിത്രങ്ങളോടുള്ള സാമ്യത സിനിമയ്‌ക്ക് ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടതായും മഞ്ജ പറയുന്നു.
Manju Warrier learn Arabic for Ayisha: മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നാണ് 'ആയിഷ' എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. മലയാളത്തില്‍ ഇത്രയും വലിയൊരു കാന്‍വാസില്‍ ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമ ഇതാദ്യമായാണ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയം. സിനിമയ്‌ക്കായി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധായകന്‍.
Manju Warrier Ayisha shooting: പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാല് നില കൊട്ടാരം ആണ് 'ആയിഷ'യുടെ പ്രധാന ലൊക്കേഷന്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ആയിഷയ്‌ക്കുണ്ട്. മഞ്ജു വാര്യരെ കൂടാതെ രാധിക, പൂര്‍ണിമ, സജ്‌ന, ലത്തീഫ, സലാമ, സറഫീന, സുമയ്യ, ഇസ്ലാം, ജെന്നിഫര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Ayisha crew members: ആഷിഫ് കക്കോടിയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്‌ണു ശര്‍മ ആണ് ഛായാഗ്രഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സമീറ സനീഷ് ആണ് വസ്‌ത്രാലങ്കാരം. കല മോഹന്‍ദാസും, ചമയം റോണക്‌സ് സേവ്യറും നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മാണം. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് സിനിമയുടെ സഹ നിര്‍മാതാക്കള്‍.
Also Read:'ആള്‍ക്കൂട്ടത്തിന്‍റെ കയ്യടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ആരുടെയും ഒന്നുമല്ലെന്ന് മനസ്സിലാക്കണം'; ആയിഷ ട്രെയ്‌ലര്‍