കേരളം

kerala

ETV Bharat / entertainment

'കേസരിയ' പുറത്തുവിട്ട് അയാന്‍ മുഖര്‍ജി ; രണ്‍ബീറിനും ആലിയക്കും വിവാഹ സമ്മാനം - Bhrahmastra new song

Ayan Mukerji's gift to Alia Ranbir: ബോളിവുഡിലെ പ്രിയ താരങ്ങള്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ്

Ranbir Alia wedding  Alia Bhatt Ranbir Kapoor wedding  Alia Bhatt Ranbir kapoor wedding date  Alia Ranbir love story  Ayan Mukerji's gift to Alia Ranbir  Bhrahmastra new song  Brahmastra Kesariya song
ജീവിതത്തിന്‍റെ പുതിയ അധ്യായത്തിലേക്ക്‌ കടക്കുന്ന രണ്‍ബീറിനും ആലിയക്കും അയാന്‍റെ സമ്മാനം

By

Published : Apr 13, 2022, 4:18 PM IST

Ayan Mukerji's gift to Alia Ranbir : ബോളിവുഡ്‌ ആരാധകരുടെ പ്രിയ താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരുടെയും വിവാഹ വാര്‍ത്തയാണിപ്പോള്‍ ബോളിവുഡ്‌ ലോകത്തും ആരാധകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്‌. ഈ വേളയില്‍ ആലിയക്കും രണ്‍ബീറിനും മനോഹരമായൊരു സമ്മാനം നല്‍കിയിരിക്കുകയാണ്‌ 'ബ്രഹ്‌മാസ്‌ത്ര'യുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജി.

'ബ്രഹ്‌മാസ്‌ത്ര'യിലെ 'കേസരിയ' എന്ന മനോഹരമായ പ്രണയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. രണ്‍ബീറിന്‍റെയും ആലിയയുടെയും വിവാഹം സ്ഥിരീകരിച്ചുകൊണ്ടാണ് ജീവിതത്തിന്‍റെ പുതിയ അധ്യായത്തിലേക്ക്‌ കടക്കുന്ന താരങ്ങള്‍ക്ക്‌ അദ്ദേഹം ഗാനം സമര്‍പ്പിച്ചത്‌. ബുധനാഴ്‌ചയാണ് 'ബ്രഹ്‌മാസ്‌ത്ര'യിലെ 'കേസരിയ' ഗാനം അയാന്‍ മുഖര്‍ജി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്‌. ഒപ്പം ഒരു കുറിപ്പും സംവിധായകന്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

'രണ്‍ബീറിനും ആലിയക്കും വേണ്ടി! ആ വിശുദ്ധ യാത്ര അവര്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നു. രണ്‍ബീറും ആലിയയും.. ഈ ലോകത്തിലെ ഏറ്റവും അടുത്തതും പ്രിയപ്പെട്ടതുമായ ആളുകള്‍. എന്‍റെ സന്തോഷകരമായ, സുരക്ഷിതമായ ഇടം... എന്‍റെ ജീവിതത്തിലേക്ക്‌ എല്ലാം ചേര്‍ത്തവര്‍... പൂര്‍ണമായും നിസ്വാര്‍ഥമായും ഞങ്ങളുടെ സിനിമക്കായി സ്വയം സമര്‍പ്പിച്ചവര്‍.

Also Read: 'സിനിമയ്ക്കപ്പുറം ജീവിതത്തിലേക്കും തീ പോലെ പടര്‍ന്ന പ്രണയം'

ഞങ്ങളുടെ സിനിമയിലെ 'കേസരിയ' ഗാനത്തില്‍ ഇരുവരും ഒന്നിച്ചുള്ളൊരു ഭാഗം എല്ലാവര്‍ക്കുമായി പങ്കിടുകയാണ്. അവര്‍ക്കുള്ള സമ്മാനമാണ് ഈ വീഡിയോ. ആലിയയും രണ്‍ബീറും ജീവിതത്തിന്‍റെ പുതിയ അധ്യായത്തിലേക്ക്‌ കടക്കുമ്പോള്‍ എല്ലാവിധ ശക്തിയും അനുഗ്രഹങ്ങളും, സന്തോഷവും, വിശുദ്ധിയും അവരെ വലയം ചെയ്യട്ടെയെന്ന് ആശംസിക്കുന്നു' - അയാന്‍ കുറിച്ചു.

Ranbir Alia wedding: രൺബീറിന്‍റെയും ആലിയയുടെയും അടുത്ത സുഹൃത്താണ് അയാൻ, അദ്ദേഹത്തിന്‍റെ ബ്രഹ്മാസ്‌ത്ര ചിത്രം രൺബീറും (39) ആലിയയും (29) തമ്മിലുള്ള ആദ്യ സ്‌ക്രീൻ സഹകരണത്തെ അടയാളപ്പെടുത്തുന്നു. എട്ട് വർഷമായി നിർമാണത്തിലിരിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ഫാന്‍റസി സാഹസിക ഇതിഹാസത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് അവർ ഡേറ്റിംഗ് ആരംഭിച്ചത്.

ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌, ധർമ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ് ആൻഡ് സ്‌റ്റാര്‍ലൈറ്റ്‌ പിക്ചേഴ്‌സ്‌ എന്നിവരാണ് നിര്‍മാണം. അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തും. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ അഞ്ച് ഭാഷകളിലായി സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details